ADVERTISEMENT

ഡാലസ് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യ പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ ധന്യമായ ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122 ഓർമ്മപ്പെരുന്നാൾ നവംബർ ഒന്ന് രണ്ട് മൂന്ന് ദിവസങ്ങളിൽ നടത്തപ്പെടും.

നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയും തുടർന്ന് ധ്യാന പ്രസംഗവും മധ്യസ്ഥ പ്രാർഥനയും നവംബർ രണ്ടിന് ശനിയാഴ്ച രാവിലെ 9 മണിക്ക് എംജിഒസിഎം റീട്രിറ്റും, ഉച്ചതിരിഞ്ഞ് നാലുമണിക്ക് ഓസിവൈഎം ഓർഗനൈസേഷൻ നടത്തുന്ന മെന്റൽ ഹെൽത്ത് ആൻഡ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും. വൈകുന്നേരം ആറുമണിക്ക് സന്ധ്യാനമസ്കാരവും കൺവൻഷൻ പ്രസംഗവും ഭക്തിനിർഭരമായ റാസയും ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാളിന് സമാപന ദിനമായ നവംബർ മൂന്നാം തീയതി രാവിലെ 8.30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാനയും 11.30ന് പള്ളിയങ്കണത്തിൽ റാസയും പരിശുദ്ധന്റെ തിരുശേഷിപ്പിൽ മധ്യസ്ഥ പ്രാർഥനയും, നേർച്ചവിളമ്പ് എംജിഎം ഓഡിറ്റോറിയത്തിൽ വച്ച് ഉച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

ഈവർഷത്തെ പെരുന്നാളിന് ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സഹ വികാരി റവ.ഫാ.സക്കറിയ ഡിജു സക്കറിയ മുഖ്യ നേതൃത്വം നൽകും. വികാരി റവ.ഫാ.ജോയൽ മാത്യു, ട്രഷറർ ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ, 2024 മാനേജിങ് കമ്മിറ്റി അംഗങ്ങൾ വിവിധ ആത്മീയ സംഘടന അംഗങ്ങൾ എന്നിവർ പെരുന്നാൾ സുഗമമായ നടത്തിപ്പിന് പ്രവർത്തിച്ചുവരുന്നു.

English Summary:

St. Mar Gregorios Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com