ADVERTISEMENT

 കഴിഞ്ഞ 235 വർഷത്തിനിടയിൽ ഒരു വനിത പോലും യുഎസിൽ  പ്രസിഡന്‍റായിട്ടില്ല. ഡെമോക്രാറ്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായി കമല ഹാരിസ്  പരാജയപ്പെടുമെന്ന് ഉറപ്പിച്ചതോടെ ആ ചരിത്രം തത്ക്കാലം മാറ്റമില്ലാതെ തുടരും. 

കലിഫോർണിയയിലെ നിരത്തിൽ കുട്ടിക്കാലത്ത് അനുജത്തിയുമൊത്തു സ്കൂൾ ബസ് കാത്തുനിൽക്കുമ്പോൾ, കറുത്തവർഗക്കാരെന്ന നിലയിൽ അനുഭവിച്ചിട്ടുള്ള അവഹേളനവും പരിഹാസവും മറന്നിട്ടില്ലാത്ത കമലയ്ക്കു വാദിക്കാനും ജയിക്കാനുമറിയാം. പൗരാവകാശ പ്രവർത്തകരായിരുന്ന മാതാപിതാക്കളിൽ നിന്നു ലഭിച്ച പോരാട്ട വീര്യമാണത്.

ഷിക്കാഗോയിൽ ഡെമോക്രാറ്റിക് പാർട്ടി കൺവൻഷനിൽ വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും. (Photo by Robyn Beck / AFP)
ഷിക്കാഗോയിൽ ഡെമോക്രാറ്റിക് പാർട്ടി കൺവൻഷനിൽ വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും. ഫയൽ ചിത്രം ( Photo by Robyn Beck / AFP)

മാതാപിതാക്കളായ ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകൻ ഡോണൾഡ് ഹാരിസും വേർപിരിഞ്ഞ ശേഷം, ഇന്ത്യയുടെ ഉൾത്തുടിപ്പുകളറിഞ്ഞും കറുത്തവർഗക്കാരിയായി സ്വയം തിരിച്ചറിഞ്ഞുമാണ് കമല വളർന്നത്.

കമലാ ഹാരിസ്. Image Credit: X/KamalaHarris
കമല ഹാരിസ്. Image Credit: X/KamalaHarris

1964 ഒക്ടോബർ 20 നു കലിഫോർണിയയിലെ ഓക്ലൻഡിലാണു ജനനം. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് പഠനം കഴിഞ്ഞ് ഹേസ്റ്റിങ്സ് കോളജിൽ നിന്നു നിയമബിരുദം 1989 ൽ. ഓക്ലൻഡിൽ ഡിസ്ട്രിക്ട് അറ്റോർണിയായാണു കരിയർ തുടക്കം. 2010 ൽ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമായി. യുഎസ് സെനറ്റിലെത്തുന്നത് 2016 ൽ. അറ്റോർണിയായ ഡഗ്ലസ് എംഹോഫിനെ 2014 ൽ വിവാഹം ചെയ്തു. ഡെമോക്രാറ്റ് പാർട്ടിയുടെ ആധുനിക മുഖം കമലയുടേതാണ്. യുവത്വവും വംശീയവൈവിധ്യവുമാണ് പാർട്ടിയുടെ കരുത്ത്. 

യുക്രെയ്ന്‍ യുദ്ധത്തെ 2011 ല്‍ അവസാനിച്ച ഇറാഖ് യുദ്ധമെന്ന തരത്തില്‍ വ്യാഖ്യാനിച്ചതും പരിഹാസത്തിന് കാരണമായി. (Image Credit: X/JoeBiden)
Image Credit: X/JoeBiden

ഡെമോക്രാറ്റ് പാർട്ടിയിലെ ഇടതുനിരയോട് അനുഭാവം പുലർത്തുന്നതാണു കമലയുടെ നിലപാടുകൾ. സൗജന്യ കോളജ് വിദ്യാഭ്യാസം, ഗ്രീൻ ന്യൂ ഡീൽ പരിസ്ഥിതി പദ്ധതി, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയ പദ്ധതികൾക്ക് അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്ന യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ചിത്രം: Stefani Reynolds / AFP
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്ന യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഫയൽ ചിത്രം: Stefani Reynolds / AFP

∙ കണിശക്കാരിയായ അറ്റോർണി
ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ പണമിടപാടുകാരുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായ കേസിൽ കലിഫോർണിയയ്ക്കുവേണ്ടി വാദിച്ചു വിജയം കണ്ടതാണു കമലയെ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്. ഗുണ്ട,  ലഹരിമരുന്നു സംഘങ്ങൾക്കും പീഡകർക്കുമെതിരെ അവർ വിട്ടുവീഴ്ചയില്ലാതെ ശിക്ഷ വിധിച്ചു. സെനറ്റിലെത്തിയ ശേഷം ഇന്റലിജൻസ് കമ്മിറ്റിയിലും ജുഡീഷ്യറി കമ്മിറ്റിയിലും ശ്രദ്ധേയയായി.

നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ പൊലീസിനൊപ്പമാണു കമല. ഇതു മൂലം മനുഷ്യാവകാശലംഘനം അടക്കമുള്ള കടുത്തവിമർശനങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ട്. അതേസമയം,  പ്രസിഡന്റ് സ്ഥാനത്തേക്കു പ്രമുഖ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിച്ച ആദ്യ വനിത ഹിലറി ക്ലിന്റൻ ആണ്. 2016 ൽ ഡെമോക്രാറ്റ് സ്ഥാനാർഥി. ഡോണൾഡ് ട്രംപിനോടു പരാജയപ്പെട്ടു.

വൈസ് പ്രസിഡന്റ് പദത്തിലേക്ക് ആദ്യമായി മത്സരിച്ച വനിത ജെറാൾഡിൻ ഫെറാരോ ആണ്. 1984 ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്നു. പരാജയപ്പെട്ടു. 2008 ൽ സാറാ പേയ്‌ലിനും വൈസ്പ്രസിഡന്റ് സ്ഥാനാർഥി (റിപ്പബ്ലിക്കൻ പാർട്ടി) ആയെങ്കിലും വിജയിച്ചില്ല.

ചെറുപാർട്ടികളുടെ സ്ഥാനാർഥികളായി പല വനിതകളും പലപ്പോഴും രംഗത്തുവന്നിട്ടുണ്ടെങ്കിലും അതൊന്നും മത്സരസാധ്യത പോലും ഉള്ളതായിരുന്നില്ല. കമല വൈസ്  പ്രസിഡന്റ് പദവിയിൽ പുതുചരിത്രമെഴുതിയെങ്കിലും പ്രസിഡന്റ് പദവിയിൽ ഇത്തവണ ജയിക്കാൻ സാധിച്ചില്ല. ഇനിയൊരു അങ്കത്തിന് കമല തയ്യാറാകുമോയെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് കാലമാണ്. 

English Summary:

Contempt while waiting for the school bus; Syamala's daughter Kamala Harris will not give up even in failure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com