റിപ്പബ്ലിക്കൻ കക്ഷിനേതാവായി സെനറ്റർ ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടു
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയിൽനിന്നുള്ള സെനറ്റർ ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടു. മിച്ച് മക്കോണലിന്റെ പിൻഗാമിയായാണ് ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.
മത്സരരംഗത്തുണ്ടായിരുന്ന റിക്ക് സ്കോട്ട് രഹസ്യവോട്ടെടുപ്പിന്റെ ഒന്നാം റൗണ്ടിൽത്തന്നെ പുറത്തായി. ടെക്സസ് സെനറ്റർ ജോൺ കോർണിനെയും ജോൺ തൂൻ പരാജയപ്പെടുത്തി. നൂറംഗ സെനറ്റിൽ 52 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിക്കാണു ഭൂരിപക്ഷം.
English Summary:
US Senate Republicans elect John Thune as majority leader
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.