വംശീയ വിദ്വേഷം: യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
Mail This Article
സാന്താ അന, കലിഫോർണിയ ∙ പെൻസിൽവേനിയയിലെ യൂണിവേഴ്സിറ്റി വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കലിഫോർണിയക്കാരന് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. സാമുവൽ വുഡ്‌വാർഡിനെ (27) ആണ് കേസിൽ കോടതി ശിക്ഷിച്ചത്. ഏഴ് വർഷം മുൻപാണ് പ്രതി സാമുവൽ ബ്ലെയ്‌സ് ബേൺസ്റ്റൈനെ കൊലപ്പെടുത്തിയത്.
വംശീയ വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്ന് കോടതി കണ്ടെത്തി. ലൊസാഞ്ചലസിന് തെക്കുകിഴക്കായി 45 മൈൽ (70 കിലോമീറ്റർ) അകലെയുള്ള ലേക് ഫോറസ്റ്റിലെ പാർക്കിലേക്ക് വുഡ്‌വാർഡിനൊപ്പം രാത്രി പോയതിന് ശേഷമാണ് 2018 ജനുവരിയിൽ 19 വയസ്സുള്ള ബെർൺസ്റ്റൈനെ കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌നാപ്ചാറ്റിൽ വുഡ്‌വാർഡുമായി ആശയവിനിമയം നടത്തിയെന്ന് കണ്ടെത്തി. അന്നുരാത്രി പാർക്കിൽ ഒരു സുഹൃത്തിനെ കാണാൻ ബെർൺസ്റ്റൈൻ പോയിരുന്നുവെന്നും തിരികെ വന്നില്ലെന്നും കുടുംബം പറഞ്ഞതായി അധികൃതർ വെളിപ്പെടുത്തി.
ദിവസങ്ങൾക്ക് ശേഷം, പാർക്കിലെ ആഴം കുറഞ്ഞ ശവക്കുഴിയിൽ നിന്ന് ബെർൺസ്റ്റീന്റെ മൃതദേഹം കണ്ടെത്തി. മുഖത്തും കഴുത്തിലും കുത്തേറ്റ അടയാളങ്ങളുണ്ടായിരുന്നു.