ADVERTISEMENT

വെല്ലസ്ലി, മാസച്യുസിറ്റ്‌സ് ∙ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായ ഹെർൾഡ സെൻഹൗസ് അന്തരിച്ചു. 113-ാം വയസ്സിലായിരുന്നു വിയോഗം സംഭവിച്ചത്. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായിരുന്നു. 1950 കളിൽ കറുത്തവർഗ്ഗക്കാരായ വിദ്യാർഥികൾക്ക് പണം സ്വരൂപിക്കുന്നതിനായി ജാസ് ഡാൻസ് ഗ്രൂപ്പ് സ്ഥാപിച്ചതടക്കം നിരവധി സമൂഹ സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

വെസ്റ്റ് വെർജീനിയയിൽ ജനിച്ച സെൻഹൗസിന്,മാസച്യുസിറ്റ്‌സിലെ വോബർണിൽ അമ്മായിയോടൊപ്പം താമസിക്കാൻ വീട്ടുകാർ അയച്ചു.  നഴ്‌സാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും വംശീയ വിവേചനം മൂലം ആ സ്വപ്നം നടക്കാതെ പോയി. പിന്നീട് നിരവധി കുടുംബങ്ങളിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിക്കുകയും ബോസ്റ്റൺ ക്ലബ് സ്ഥാപിച്ച് കറുത്തവർഗ്ഗക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. 

English Summary:

Herlda Senhouse has Died at the age of 113

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com