ഫൊക്കാന വുമൺ ഫോറം വാഷിങ്ടൺ ഡിസി റീജൻ മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചു
Mail This Article
വാഷിങ്ടൺ ഡിസി∙ ഫൊക്കാന വിമൻസ് ഫോറം വാഷിങ്ടൺ ഡിസി റീജൻ മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചു. ഫൊക്കാന വിമൻസ് ഫോറം പ്രസിഡന്റ് രേവതി പിള്ള മുഖ്യാതിഥിയായിരുന്നു പരിപാടി ആസൂത്രണം ചെയ്തത് വുമൺ ഫോറം കോ ചെയർ സരൂപാ അനിലാണ്.
വുമൺ ഫോറം 2024-26 ടീം പ്രഥമ പരിഗണന നൽകുന്നത് സ്ത്രീശാക്തീകരണത്തിൽ ഊന്നിയ പരിപാടികൾ ആണ് എങ്കിലും അതോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങൾ, സ്റ്റുഡന്റ് സ്കോളർഷിപ് എന്നീ മേഖലകളില്‍ കൂടി ശ്രദ്ധ ചെലുത്തുമെന്ന് രേവതി സൂചിപ്പിച്ചു.
അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മാർഗനിർദേശം നൽകുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നു വുമൺ ഫോറം റീജനൽ എക്സിക്യൂട്ടീവായ അഞ്ജലി വാരിയർ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മികച്ച തൊഴിലവസരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന പദ്ധതികളുടെ ആവശ്യകത മറ്റു രണ്ടു എക്സിക്യൂട്ടീവുകളായ ശരണ്യയും ശില്പ സുജയയും വിശദീകരിച്ചു.