ഫൊക്കാന വാഷിങ്‌ടൻ ഡിസി റീജൻ പ്രവർത്തന ഉദ്‌ഘാടനം നാളെ
Mail This Article
വാഷിങ്‌ടൻ ഡിസി∙ ഫൊക്കാന വാഷിങ്‌ടൻ ഡിസി റീജൻ പ്രവർത്തന ഉദ്‌ഘാടനം നാളെ വൈകുന്നേരം 5 മണി മുതൽപെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ (600 Pelican Avenue, Gaithersburg, MD 20877) നടക്കുമെന്ന് റീജനൽ വൈസ് പ്രസിഡന്‍റ് ബെൻ പോൾ അറിയിച്ചു.
ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഉദ്‌ഘാടനം നിർവഹിക്കും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, ഫൊക്കാന വൈസ് പ്രസിഡന്‍റ് വിപിൻ രാജ്, നാഷനൽ കമ്മിറ്റി മെംബേഴ്‌സായ മനോജ് മാത്യു, ഷിബു ശാമുവേൽ, ഫൊക്കാന ഓഡിറ്റർ സ്റ്റാൻലി എത്തുണിക്കൽ ഫൊക്കാനയുടെ വിവിധ തലങ്ങളിൽ ഉള്ള കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ്.
റീജനൽ കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി റീജനൽ വൈസ് പ്രസിഡന്‍റ് ബെൻ പോൾ, റീജനൽ ഭാരവാഹികളായ ജോബി സെബാസ്റ്റ്യൻ, ജോൺസൻ കോണ്ടംകുളത്തിൽ, വർഗീസ് സ്കറിയ, ജെയിംസ് ജോസഫ്, ബിജോ വിതയത്തിൽ, ജോബി ജോസഫ്, ബോസ് വർഗീസ്, ഫിനോ അഗസ്റ്റിൻ, നബീൽ മറ്റര, ആന്‍റണി കാണപ്പള്ളി, നിജോ പുത്തൻപുരക്കൽ അജയ് ചാക്കോ, വിമൻസ് ഫോറം ഭാരവാഹികളായ സരൂപ അനിൽ, അബ്ജ അരുൺ തുടങ്ങിയവർ അറിയിച്ചു.