ADVERTISEMENT

സൗത്ത് കാരോലൈന ∙ സൗത്ത് കാരോലൈനയിലെ മക്കോൾ മേയർ ജോർജ് ഗാർണർ (49) കാർ അപകടത്തിൽ മരിച്ചു. ഡാർലങ്ടൺ കൗണ്ടി കൊറോണർ ജെ. ടോഡ് ഹാർഡി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാർത്ത സ്ഥിരീകരിച്ചത്.മെക്കാനിക്‌സ്‌വില്ലിൽ എച്ച്‌വൈ 34-ൽ ഉച്ചക്ക് 2.40-നാണ് അപകടമുണ്ടായത്. 

ഗാർണർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ മേയറെ ഫ്ലോറൻസിലെ മക്ലിയോഡ് റീജനൽ മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കനായില്ല.

ഈ മാസം ആദ്യം, മക്കോൾ നഗരത്തിലെ മുഴുവൻ പൊലീസ് സേനയും രാജിവച്ചിരുന്നു. അപകടത്തെക്കുറിച്ച് ഡാർലങ്ടൺ കൗണ്ടി കൊറോണറും സംഘവും അന്വേഷണം നടത്തുന്നുണ്ട്. ഗാർണർക്ക് ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ഡിസംബർ മൂന്നിന് സംസ്കാര ചടങ്ങുകൾ നടക്കും.

English Summary:

South Carolina Mayor Dies in Car Crash Days after Town’s Entire Police Force Resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com