ADVERTISEMENT

സിയാറ്റിൽ ∙ അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോൺ പുരസ്‌കാരച്ചടങ്ങ്, ഇന്റർനാഷനൽ ലിറ്റററി ഫെസ്റ്റ് സമാപന വേദിയിൽ നടന്നു. സിയാറ്റിലിലെ കൾചറൽ കോംപ്ലക്സായ പിയുഡിയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത ഡോ.പ്രമോദ് പയ്യന്നൂരിന് പുരസ്ക്കാരം നൽകി.അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ്  പുരസ്‌കാരം.

വിവിധ രാജ്യങ്ങളിലെ സാഹിത്യ പ്രതിഭകളായ അമിനിറ്റോ ഫെർണോ, വിജയ് ബാലൻ, നിർമ്മല ഗോവിന്ദ രാജൻ എന്നിവർക്കൊപ്പം കവി ബാലചന്ദ്രൻ  ചുള്ളിക്കാടും, ഡോ. സുനിൽ പി. ഇളയിടവും,  അല ഭാരവാഹികളും  നിറഞ്ഞ സദസ്സിനു മുന്നിൽ നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

English Summary:

American Art Lovers Award presented To Dr. Pramod Payyannur in Seattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com