ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ന്യൂയോർക്കിൽ സ്വീകരണം
Mail This Article
×
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ സന്ദർശനത്തിനായി എത്തിച്ചേർന്ന സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം കല്ലൂപ്പാറയുടെ നേതൃത്വത്തിൽ ഭദ്രാസന ട്രഷറർ ജോർജ് ബാബു, സഭാ കൗൺസിൽ അംഗം വർഗീസ് പി. വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റോയി തോമസ് കൂടാതെ റവ. ബിജു പി. സൈമൺ, റവ. ടി. എസ് ജോസ്, റവ. വി. ടി. തോമസ്, റവ. ജോസി ജോസഫ്, റവ. ഡോ. പ്രമോദ് സഖറിയ, റവ. ജേക്കബ് ജോൺ, സണ്ണി ഏബ്രഹാം, സി.വി സൈമൺകുട്ടി, തോമസ് ഉമ്മൻ, തോമസ് ദാനിയേൽ, തമ്പി കുരുവിള തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.
English Summary:
Rev. Dr. Theodosius Mar Thoma Metropolitan received a warm welcome at New York's JFK International Airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.