ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യയ്ക്ക് 117 കോടി ഡോളറിന്റെ (9886 കോടി രൂപ) അത്യാധുനിക എംഎച്ച്–60ആർ ഹെലികോപ്റ്റർ ഉപകരണങ്ങൾ നൽകുന്നതിനു യുഎസ് സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു.

അന്തർവാഹിനികൾക്കെതിരായ പ്രതിരോധത്തിനുൾപ്പെടെ ഒട്ടേറെ മേഖലയിൽ ഇന്ത്യയ്ക്കു ഗുണകരമായ ഇടപാടാണിതെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി ജനപ്രതിനിധിസഭയെ അറിയിച്ചു. 30 എംഐഡിഎസ്–ജെടിആർഎസ് സംവിധാനത്തിനാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്ഹീഡ് മാർട്ടിൻ റോട്ടറി, മിഷൻ സിസ്റ്റംസ് എന്നിവയാണ് പ്രധാന കരാറുകാർ.

English Summary:

US Okays Billion-Dollar Sale of Helicopter Equipment to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com