ADVERTISEMENT

സാക്രമെന്റോ (കലിഫോർണിയ) ∙ കലിഫോർണിയ സംസ്ഥാന അസംബ്ലി അംഗമായി ഇന്ത്യൻ–അമേരിക്കൻ വംശജയും ഡെമോക്രാറ്റുമായ ഡോ. ദർശന ആർ. പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. കലിഫോർണിയയിലെ 76-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിലേക്കാണ് ദർശന തിരഞ്ഞെടുക്കപ്പെട്ടത്.

എസ്‌കോണ്ടിഡോ, സാൻ മാർക്കോസ്, സാൻ ഡിയാഗോയുടെ ചില ഭാഗങ്ങൾ, കൂടാതെ റാഞ്ചോ സാന്താ ഫേ, സാൻ മാർക്കോസ് തടാകം, ഹാർമണി ഗ്രോവ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റികളാണ് ഈ ജില്ലയിലുള്ളത്. ഒരുകാലത്ത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ജില്ലയിൽ ഡെമോക്രാറ്റുകളുടെ സുപ്രധാന വിജയമാണ് പട്ടേലിന്റെ തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ക്രിസ്റ്റി ബ്രൂസ് ലെയ്നിനെതിരെ നിർണായക ലീഡ് നിലനിർത്തിയ ശേഷമാണ് പട്ടേലിന്റെ വിജയം പ്രഖ്യാപിച്ചത്. അവർ 53 ശതമാനം വോട്ടുകളാണ് പിടിച്ചെടുത്തത്. 

തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്കായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്ന് പട്ടേൽ പറഞ്ഞു. അസംബ്ലിയിൽ, പൊതു സുരക്ഷ, പ്രത്യുൽപാദന സ്വാതന്ത്ര്യം, മെച്ചപ്പെടുത്തിയ വിദ്യാഭ്യാസ ധനസഹായം, വിപുലീകരിച്ച ആരോഗ്യ പരിരക്ഷാ ലഭ്യത, ഭവനരഹിതർക്കുള്ള പരിഹാരങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുകയാണ് ലക്ഷ്യം. കമ്മ്യൂണിറ്റികളെ സുരക്ഷിതവും ശക്തവും ഭാവി തലമുറകൾക്ക് താങ്ങാക്കി മാറ്റുകയും ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. 

ബിഎ ഓക്‌സിഡന്റൽ കോളജിൽ നിന്ന് ബയോകെമിസ്ട്രിയിൽ പിഎച്ച്ഡി  നേടിയ പട്ടേൽ ബയോടെക്‌നോളജിയിൽ കരിയർ തുടങ്ങും മുൻപേ യുസി ഇർവിനിൽ നിന്ന് ബയോഫിസിക്സിൽ. കമ്മ്യൂണിറ്റി നേതൃത്വത്തിലേക്ക് മാറുകയും പോകെ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിന്റെ സ്കൂൾ ബോർഡ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കൂടാതെ ഏഷ്യൻ–പസഫിക് ഐലൻഡർ അമേരിക്കൻ അഫയേഴ്‌സ് സംബന്ധിച്ച കലിഫോർണിയ കമ്മീഷൻ, ഉൾപ്പെടുത്തലിനും അവസരത്തിനും വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. 

English Summary:

Dr Darshana R Patel Takes Oath as 76th California Assembly member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com