ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് പ്രസിഡന്റിനെ ന്യായീകരിച്ചു ജീൻ പിയറി
Mail This Article
വാഷിങ്ടൻ ഡി സി ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയ സംഭവത്തെ ന്യായീകരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറിൻ ജീൻ പിയറി.
ഹണ്ടർ ബൈഡന് മാപ്പ് നൽകിയ സംഭവത്തിന് ശേഷം ഇതാദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ജീൻ പിയറി പ്രസിഡന്റിന്റെ തീരുമാനത്തെ ന്യായീകരിച്ചത്. മകന് മാപ്പ് നൽകാൻ പ്രസിഡന്റിന് നേരത്തെ പദ്ധതിയില്ലായിരുന്നുവെന്ന് ഇതിനകം ഒട്ടനവധി തവണ പിയറി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
മകന് മാപ്പ് നൽകാനുള്ള തീരുമാനം ഈ ആഴ്ചയാണ് എടുത്തത്. നീതിന്യായ സംവിധാനത്തിൽ വിശ്വസിക്കുന്നതിനാലാണ് ഈ തീരുമാനവുമായി മല്ലിട്ടത്. അതേസമയം അപക്വമായ രാഷ്ട്രീയം ഈ പ്രക്രിയയെ സ്വാധീനിച്ചതായും നീതിനിഷേധത്തിന് ഇടയാക്കുകയും ചെയ്തതായും പ്രസിഡന്റ് വിശ്വസിക്കുന്നതായി ജീൻ പിയറി വിശദീകരിച്ചു. ഹണ്ടറും കുടുംബവും ആവശ്യത്തിലധികം അനുഭവിച്ചതായി പ്രസിഡന്റിന് ബോധ്യമായതോടെയാണ് മനസ് മാറ്റുകയും മാപ്പ് നൽകാൻ തീരുമാനിക്കുകയും ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
ഈ മാസം ഒന്നിനാണ് ബൈഡൻ മകൻ ഹണ്ടറിന് മാപ്പ് നൽകിയത്. അന്നു മുതൽ കടുത്ത വിമർശനമാണ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയും നേരിടുന്നത്.