ADVERTISEMENT

ഫ്രിസ്കോ(ഡാലസ്)∙  നോർത്ത് ടെക്‌സസിലെ ഫ്രിസ്കോയിലെ വീട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാൻക്രോഫ്റ്റ് ലെയ്നിലെ 10200 ബ്ലോക്കിലാണ് സംഭവം.

റൊണാൾഡ് മോറിസ് (54), സ്റ്റേസി വൈറ്റ് (53), ഗാവിൻ മോറിസ് (15) എന്നിവരായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് മരിച്ചവരിൽ ഒരാളുടെ സഹപ്രവർത്തകൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സ്റ്റേസി  വൈറ്റിന് ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. രണ്ട് പേരെ വീടിനുള്ളിലും  മൂന്നാമത്തെയാളെ ഗാരേജിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം ഒരാൾ ആത്മഹത്യ ചെയ്തതിനാണ് സാധ്യതയെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. നിലവിൽ കൂടുതൽ വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

വീടിന്റെ ഉടമസ്ഥതയുണ്ടെന്നും 20 വർഷമായി അവിടെ താമസിക്കുന്നുണ്ടെന്നും അയൽവാസി പറഞ്ഞു. മോറിസ് അവരോടൊപ്പമാണ് താമസം. ഡിറ്റക്ടീവുകൾ അന്വേഷണം തുടരുന്നു.

English Summary:

3 people found dead in Frisco, Texas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com