ADVERTISEMENT

ലോങ് ഐലൻഡ്∙ ലോങ് ഐലൻഡിലെ ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ എക്കോ 2025ലെ ഹ്യുമാനിറ്റേറിയൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2,500 ഡോളറും പ്രശംസാ ഫലകവും അടങ്ങുന്ന അവാർഡ് ജനുവരി 11ന് ജെറിക്കോയിലെ കൊട്ടില്യൻ റസ്റ്ററന്‍റിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

അപേക്ഷകർ അമേരിക്കയിൽ താമസിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യൻ വംശജരായിരിക്കണം. ലോകത്തിന്റെ ഏത് ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരും കാഷ് അവാർഡ് തുക അവരുടെ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തയ്യാറുള്ളവരുമായിരിക്കണം. അപേക്ഷകൾ ഡിസംബർ 27ന് മുമ്പ് echoforusa@gmail.com എന്ന ഇ-മെയിലിൽ ലഭിക്കണം.

applications-are-invited-for-the-fourth-echo-humanitarian-award-2
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
applications-are-invited-for-the-fourth-echo-humanitarian-award-5
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
applications-are-invited-for-the-fourth-echo-humanitarian-award-3
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
applications-are-invited-for-the-fourth-echo-humanitarian-award-1

എക്കോ കഴിഞ്ഞ മൂന്ന് വർഷമായി മുതിർന്ന പൗരന്മാർക്കായി 'സീനിയർ വെൽനെസ്' പരിപാടിയും നടത്തിവരുന്നുണ്ട്. ന്യൂ ഹൈഡ് പാർക്കിലെ ക്ലിന്റൺ ജി. മാർട്ടിൻ ഹാളിൽ വെള്ളിയാഴ്ചകളിൽ വൈകുന്നേരം നടക്കുന്ന ഈ പരിപാടിയിൽ ആരോഗ്യ പരിപാലന വ്യായമങ്ങളും വിജ്ഞാനപ്രദമായ ചർച്ചകളും ഉൾപ്പെടുന്നു. മുതിർന്ന പൗരന്മാർക്കായി ഒരു അഡൾട്ട് ഡേ കെയർ സ്ഥാപിക്കാനുള്ള പദ്ധതിയും എക്കോയ്ക്കുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 516-902-4300 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary:

Applications are invited for the fourth ECHO Humanitarian Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com