കാൽഗറി കാവ്യസന്ധ്യയുടെ പതിനാലാമത് കൂട്ടായ്മ അവിസ്മരണീയമായി
Mail This Article
×
കാൽഗറി ∙ മലയാള സാഹിത്യ പ്രവർത്തകരുടെ കാൽഗറിയിലെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ കവിതാ സായാഹ്നം ശ്രദ്ധേയമായി.
കാൽഗറിയിൽ 14 വർഷമായി തുടർന്നു വരുന്ന കാവ്യസന്ധ്യയുടെ ശൈത്യകാലത്തിന്റെ കവിതാ സായാഹ്നം പൂർവാധികം ജനപങ്കാളിത്തത്തോടെ പനോരമ ഹിൽസിലെ ആർസിസിജി ചർച്ചിലാണ് ആഘോഷിച്ചത്. മഞ്ഞു പെയ്യുന്ന രാത്രിയിൽ കനത്ത തണുപ്പിനെ തോൽപിച്ച് 27 കുട്ടികളും 18 മുതിർന്നവരും കവിതാ സായാഹ്നത്തിൽ പങ്കെടുത്തു. ആവേശത്തോടെ, അക്ഷര സ്ഫുടതയോടെ മനോഹരമായി കവിതകൾ ചൊല്ലി.
ജാതി മത വർണ ലിംഗ ഭേദമെന്യേ ഏവർക്കും സൗജന്യമായി പങ്കെടുക്കാനുള്ള വേദിയായാണ് കാവ്യസന്ധ്യ കാൽഗറിയുടെ പ്രവർത്തനം.
ആദ്യ കാലങ്ങളിൽ കവിതകൾ ചൊല്ലിയിരുന്ന കുട്ടികൾ ഇന്ന് മുതിർന്നിട്ടും കവിതാ സായാഹ്ന വേദികളിൽ സജീവമാണ്.
(വാർത്ത : ജോസഫ് ജോൺ കാൽഗറി)
English Summary:
Calgary 14th annual kavya Sandhya concluded
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.