ഫൊക്കാന ടെക്സസ് റീജൻ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
![inauguration-of-fokana-texas-region inauguration-of-fokana-texas-region](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2024/12/13/inauguration-of-fokana-texas-region-1.jpg?w=1120&h=583)
Mail This Article
ന്യൂയോർക്ക് ∙ ഫാൻസിമോൾ പള്ളത്തുമഠത്തിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഫൊക്കാന ടെക്സസ് റീജന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു.
ഷുഗർലാൻഡിലുള്ള ഇന്ത്യൻ സമ്മർ റസ്റ്ററന്റിന്റെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഇരുനൂറിൽ അധികം പേർ പങ്കെടുത്തു പരിപാടിയിൽ ചെണ്ടമേളത്തോടാണ് അതിഥികളെ വരവേറ്റത്. സാബു തിരുവല്ലയുടെ ഈശ്വരപ്രാർഥനയോട് ആരംഭിച്ച മീറ്റിങ് റീജനൽ കൾചറൽ കോർഡിനേറ്റർ വിനോയ് കുര്യൻ ആമുഖ പ്രസംഗം നടത്തുകയും റീജനൽ കോർഡിനേറ്റർ ജോജി ജോസഫ് സ്വാഗതം ആശംസിക്കുകയും ചെയ്തു.
അദ്ധ്യക്ഷ പ്രസംഗം നടത്തിയ റീജനൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം ഐക്യം സമൂഹത്തിന് മാത്രമല്ല ഓരോ സഘടനയ്ക്കും ആവശ്യമാണെന്ന് പ്രസംഗത്തിൽ പറഞ്ഞു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജഡ്‌ജ് കെ . പി ജോർജ് (Judge for Bend county) മേയർ കെൻ മാത്യു, റീജനൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം, മുൻ ഫൊക്കാന പ്രസിഡന്റ് ജീ. കെ. പിള്ളൈ, ഫൊക്കാനയുടെ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, അഡിഷനൽ അസോ. സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ, ട്രസ്റ്റീ ബോർഡ് അംഗം തോമസ് തോമസ്, വിമെൻസ് ഫോറം വൈസ് ചെയർ ഷീല ചെറു, പൊന്നു പിള്ള മറ്റു ഭാരവാഹികൾ തുടങ്ങിയവർ നിലവിളക്ക് തെളിച്ച് പ്രവർത്തന ഉദ്ഘാടനം നിവഹിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ പ്രസംഗം സംഘടനയുടെ പ്രവർത്തന രൂപരേഖ വരച്ചു കാട്ടുന്നതായിരുന്നു. ഒരു കാലത്ത് യുവാക്കൾ വരാതിരുന്ന സ്ഥാനത്ത് ഇന്ന് 74 യൂത്ത് ലീഡേഴ്‌സിന്റെ ടീമാണുള്ളത് സജിമോൻ വ്യക്തമാക്കി.
ജഡ്‌ജ് കെ.പി. ജോർജ് തന്റെ സന്ദേശത്തിൽ നേട്ടങ്ങളിലേക്കുള്ള പ്രയാണത്തിന് പ്രാധന്യം നൽകണം എന്ന് പറഞ്ഞു.
മേയർ കെൻ മാത്യു തന്റെ പ്രസംഗത്തിൽ കാരുണ്യത്തിന്റെ കരസ്പർശം നൽകുന്ന ആശ്വാസത്തിനായി കാത്തിരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. സമൂഹത്തിൽ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഫോക്കനയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശസനീയമാണ് മേയർ കെൻ മാത്യു അഭിപ്രായപ്പെട്ടു.
ആശംസ അർപ്പിച്ച മുൻ പ്രസിഡന്റ് ജി. കെ. പിള്ള സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഫൊക്കാന നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശസനീയമാണെന്ന് അഭിപ്രയപെട്ടു. എല്ലാവരെയും ചേർത്തുനിർത്തികൊണ്ടു പോകുന്ന സജിമോൻ -ശ്രീകുമാർ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു.
ട്രഷർ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ കണക്കുകൾ സുതാര്യമായിരിക്കും എന്നും , കേരളാ കൺവെൻഷനെ പറ്റിയും വിശദികരിച്ചു സംസാരിച്ചു.
ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി വിശദമായി സംസാരിച്ചു. ഇത്തരമൊരു സംഗമം ടെക്സസിൽ ആദ്യമാണെന്ന് ഫൊക്കാന അഡിഷ. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളയും അഭിപ്രായപ്പെട്ടു.
മാർട്ടിൻ ജോൺ, ജോജി ജോസഫ് ജെയിംസ് കുടൽ (INOC), ജോസഫ് ഓലിക്കൽ (Former MAGH പ്രസിഡന്റ്) റെയ്‌ന സുനിൽ (INNA, ഫോമ), ഷീല ചെറു (വിമൻസ് ഫോറം കോ ചെയർ) ഡോ. ജോർജ് കാക്കനാട്ട്, ജീമോൻ റാന്നി, മാത്യു വൈരമെൻ, പൊന്നു പിള്ള, ജോസഫ് കൂനന്തൻ, ജോർജ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
റീജനൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠത്തിന് ഫൊക്കാന ആദരിച്ചു. റീജനൽ കൾചറൽ കോർഡിനേറ്റർ വിനോയ് കുര്യൻ, റീജനൽ കോർഡിനേറ്റർ ജോജി ജോസഫ് എന്നിവർ എംസിമാരായി പ്രവർത്തിച്ചു.
സജി സൈമൺ (റീജനൽ ട്രഷറർ) ഏവർക്കും നന്ദി രേഖപ്പെടുത്തി. മുൻ എംഎജിഎച്ച് പ്രസിഡന്റ് മാർട്ടിൻ ജോണിനെയും ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള നേതാവ് പൊന്നുപിള്ളയെയും ഫൊക്കാന ആദരിക്കുകയുണ്ടായി. നിമ്മി സൈമൺ, നിസ്സാ ചാക്കോ, എന്നിവരുടെ ഡാൻസുകൾ ഏവരുടെയും മനം കവർന്നു. സാബു തിരുവല്ലയുടെ ഗാനങ്ങളും മിമിക്രിയും വേറിട്ടതായി. വാവച്ചന്റെ ഗാനങ്ങളും ശ്രദ്ധനേടി.