മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസിൽ 16കാരൻ അറസ്റ്റിൽ
Mail This Article
×
ന്യൂ മെക്സിക്കോ ∙ ന്യൂ മെക്സിക്കോയിൽ 16 വയസ്സുകാരൻ മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി. തുടർന്ന് പ്രതി തന്നെ 911 എന്ന നമ്പറിൽ വിളിച്ച് കൊലപാതക വിവരം അധികൃതരെ അറിയിച്ചു. ഇയാൾ കൃത്യം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രായപൂർത്തിയായ ആളായി പരിഗണിച്ചായിരിക്കും കേസിലെ നടപടികൾ തീരുമാനിക്കുക.
പൊലീസ് പ്രതിയെ കണ്ടെത്തുമ്പോൾ ഇയാൾ അമിതമായി മദ്യപിച്ച നിലയിലായിരുന്നു. അടുക്കള മേശയിൽ നിന്ന് ഒരു കൈത്തോക്ക് കണ്ടെത്തി. ഈ ക്രൂരകൃത്യം നടത്താനുള്ള കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഇതുപോലെ എന്തെങ്കിലും ചെയ്യാൻ പ്രതിക്ക് കഴിയുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ മുൻ അധ്യാപിക പറഞ്ഞു.
English Summary:
16-year-old arrested for murdering parents and siblings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.