ബൈഡൻ മകന് മാപ്പ് നൽകിയ നടപടി അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും–സെന.ബേണി സാൻഡേഴ്സ്
Mail This Article
×
ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയ നടപടി അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് സെനറ്റർ ബേണി സാൻഡേഴ്സ്. മകനെയും കുടുംബത്തെയും സംരക്ഷിക്കാനാണ് ബൈഡൻ ശ്രമിക്കുന്നതെങ്കിലും ഇത്തരം പെരുമാറ്റം അപകടകരമായ ഒന്നാണെന്നും എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ സെനറ്റർ ചൂണ്ടിക്കാട്ടി.
ബൈഡന്റേത് വളരെ വിശാലമായ സമീപനം ആയിപോയെന്നും ഇതു ഭാവി പ്രസിഡന്റുമാർക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബൈഡന്റേത് കരുത്തുറ്റ പാരമ്പര്യമാണെന്നും ഡെമോക്രാറ്റിക് നയങ്ങളുടെ കാര്യത്തിൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പുരോഗമന വാദിയായ പ്രസിഡന്റ് ആയിരിക്കാം ബൈഡനെന്നുമാണ് സെനറ്റർ അഭിപ്രായപ്പെട്ടത്.
English Summary:
Biden’s pardon of son Hunter sets ‘dangerous’ precedent, Sen. Bernie Sanders says
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.