ADVERTISEMENT

മെക്കിനി(ഡാലസ്) ∙  മെക്കിനിയിലെ സെന്‍റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് നേതൃത്വം നൽകും.

 21ന് വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരവും തുടർന്ന് സ്കൂൾ കുട്ടികളുടെയും മറ്റു ആത്മീയ സംഘടനകളുടെയും ചേർന്നവതരിപ്പിക്കുന്ന 'മിറക്കിൾസ് ഓഫ് ക്രിസ്മസ് 2024' എന്ന പരിപാടി നടക്കും.  24ന് വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരവും തുടർന്ന് ക്രിസ്മസ് സന്ദേശവും ഇടവക മെത്രാപ്പൊലീത്ത നൽകും.  25ന് രാവിലെ അഞ്ചിന് രാത്രി നമസ്കാരവും തുടർന്ന് തീജ്വാലയുടെ ശുശ്രൂഷ, പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, സ്ലീബാ ആഘോഷം എന്നിവ ഇടവക മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും.

christmas-celebration-at-st-pauls-orthodox-church-mckinney-1
ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത

ഇടവക വികാരി റവ. രാജു ദാനിയേൽ കോറെപ്പിസ്കോപ്പ, അസിസ്റ്റന്‍റ് വികാരി ഫാ. ജോൺ മാത്യു, ട്രസ്റ്റി നൈനാൻ ഏബ്രഹാം, സെക്രട്ടറി അരുൺ ചാണ്ടപ്പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. എല്ലാവരെയും മെക്കിനി ഇടവകയിലേക്ക്  സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി അറിയിച്ചു.

English Summary:

Christmas celebration at St Pauls Orthodox Church Mckinney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com