മെഹ്താബ് സന്ധുവിനെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി നിയമിച്ചു
Mail This Article
×
സാക്രമെന്‍റോ (കലിഫോർണിയ)∙ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഇന്ത്യൻ വംശജനായ മെഹ്താബ് സന്ധുവിനെ ജഡ്ജിയായി നിയമിച്ചതായി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു. 2022 മുതൽ സുപ്പീരിയർ കോടതിയിൽ കമ്മ്യൂണിറ്റി പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച മെഹ്താബ് സിറ്റി ഓഫ് അനാഹൈം സിറ്റി അറ്റോർണി ഓഫിസിൽ അസിസ്റ്റന്‍റ്സിറ്റി അറ്റോർണിയായി പ്രവർത്തിച്ചിട്ടുണ്ട്.
2012 മുതൽ 2021 വരെ സാൻ ബെർണാർഡിനോ കൗണ്ടിയിൽ ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായിരുന്നുയ യൂണിവേഴ്സിറ്റി ഓഫ് സാൻ ഡിയാഗോ സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടിയ മെഹ്താബ് ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ജഡ്ജി സ്റ്റീവൻ ബ്രോംബർഗ് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
English Summary:
Mehtab Sandhu appointed to the Orange County court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.