വിസ്കോൺസെൻ സ്കൂൾ വെടിവെപ്പ്: മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു
Mail This Article
×
ഷിക്കാഗോ/ വിസ്‌കോൻസെൻ∙ വിസ്‌കോൻസെൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പരുക്കറ്റേ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിതായി മാഡിസൺ പൊലീസ് മേധാവി ഷോൺ ബാൻസ് അറിയിച്ചു.
മരിച്ചവരിൽ വെടിവെച്ച വിദ്യാർഥിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കിണ്ടർഗാർട്ടൻ മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന ക്രിസ്തീയ വിദ്യാലയമാണ് അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്കൂൾ.
വാർത്ത: കുര്യൻ ഫിലിപ്പ് ഷിക്കാഗോ
English Summary:
Wisconsin School Shooting: Three Children Killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.