ADVERTISEMENT

ഡാലസ് ∙ ഡാലസിലെ ദി ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടറിലെ ഭവനരഹിതരായ വ്യക്തികൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാലസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു.

ഷെൽട്ടറിന് കൂടുതൽ പിന്തുണ നൽകുന്നതിനായ്, കേരള അസോസിയേഷൻ ഓഫ് ഡാലസ് (കെഎഡി) ആവശ്യമുള്ളവർക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകുന്നതിന് 'വിന്റർ ക്ലോത്ത്സ് ഡ്രൈവ്' ആരംഭിച്ചിരുന്നു.  കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് മാനേജർ, കെഎഡി സോഷ്യൽ സർവീസ് ഡയറക്‌ടർ മിസ്. കാറ്റേറ ജെഫേഴ്‌സൺ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച ജെയ്‌സി രാജു സീസണിന് ആവശ്യമായ വസ്ത്രങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി, പ്രധാനമായും പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളിലും പുതപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നവംബർ 10 മുതൽ ഡിസംബർ 10 വരെ, ശൈത്യകാല വസ്ത്രങ്ങൾ കെഎഡി ശേഖരിച്ചു.

kerala-association-of-dallas-distributed-winter-clothes-1

സംഭാവനയായി ലഭിച്ച സാധനങ്ങൾ കെഎഡി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഐസിഇസി പ്രസിഡന്റ് ഷിജു എബ്രഹാം, ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്ത്, സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്‌സി രാജു എന്നിവർ ചേർന്ന് കാറ്റേര ജെഫേഴ്‌സൺ, റോബർട്ട് പെരിറ്റ് എന്നിവർക്ക് കൈമാറി. കോൺട്രാക്ട് മാനേജർ ടെന്നി കോരുത് ആണ് പരിപാടി സംഘടിപ്പിച്ചത്. സന്ദർശന വേളയിൽ, കെഎഡി ഭാരവാഹികളെ ഉദ്യോഗസ്ഥർ ഊഷ്മളമായി സ്വാഗതം ചെയ്തു .

kerala-association-of-dallas-distributed-winter-clothes-2
English Summary:

Kerala Association of Dallas distributed winter clothes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com