ADVERTISEMENT

വാഷിങ്‌ടൻ ∙ ന്യൂജഴ്‌സിയിൽ നടന്ന വാർഷിക മത്സരത്തിൽ ഇന്ത്യൻ വംശജയായ  കെയ്റ്റ്ലിൻ സാന്ദ്ര നീൽ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ജനിച്ച കെയ്റ്റ്ലിൻ ഡേവിസിലെ കലിഫോർണിയ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. 

കഴിഞ്ഞ 14 വർഷമായി അമേരിക്കയിൽ താമസിക്കുന്ന 19 വയസ്സുകാരിയായ കെയ്റ്റ്ലിൻ  വെബ് ഡിസൈനിങ്, മോഡലിങ്, അഭിനയം എന്നിവയിൽ ശ്രദ്ധ പതിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. . ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്‌സി) സംഘടിപ്പിച്ച മത്സരത്തിൽ ഇല്ലിനോയിയിൽ നിന്നുള്ള സംസ്‌കൃതി ശർമ മിസിസ് ഇന്ത്യ യുഎസ്എയും വാഷിങ്‌ടനിൽ നിന്നുള്ള അർഷിത കത്പാലിയ മിസ് ടീൻ ഇന്ത്യ യുഎസ്എയും തിരഞ്ഞെടുക്കപ്പെട്ടു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

റിജുൽ മൈനി (മിസ് ഇന്ത്യ യുഎസ്എ 2023), സ്നേഹ നമ്പ്യാർ (മിസിസ് ഇന്ത്യ യുഎസ്എ 2023) എന്നിവർ യഥാക്രമം കെയ്റ്റ്ലിൻ സാന്ദ്ര നീൽ, സംസ്‌കൃതി ശർമ എന്നിവരെ കിരീടമണിയിച്ചു. മിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ ഇല്ലിനോയിയിൽ നിന്നുള്ള നീരാളി ദേശിയയും ന്യൂജഴ്‌സിയിലെ മണിനി പട്ടേലും ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മിസിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ വെർജീനിയയിൽ നിന്നുള്ള സ്വപ്ന മിശ്രയും കനക്‌ടികട്ടിൽ നിന്നുള്ള ചിന്മയി അയാചിതും ഒന്നും രണ്ടും റണ്ണറപ്പുകളായി. കൗമാര വിഭാഗത്തിൽ റോഡ് ഐലൻഡിലെ ധൃതി പട്ടേൽ, സൊനാലി ശർമ എന്നിവർ ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. മത്സരത്തിന്‍റെ മൂന്ന് വിഭാഗങ്ങളിലായി 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 47 മത്സരാർഥികൾ പങ്കെടുത്തു.

English Summary:

Chennai-Born Indian-American crowned Miss India USA 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com