പത്ത് വയസ്സുകാരിയുടെ കൊലപാതകം; പ്രതിയുടെ ജന്മദിനത്തിൽ വധശിക്ഷ നടപ്പാക്കി ഒക്‌ലഹോമ
Mail This Article
ഒക്‌ലഹോമ ∙ 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ കെവിൻ റേ അണ്ടർവുഡിന്റെ വധശിക്ഷ നടപ്പാക്കി. ഡിസംബർ 19ന് രാവിലെ 10:14ന് കുത്തിവയ്പ്പിലൂടെയാണ് ഇയാളെ വധിച്ചത്. ഒക്‌ലഹോമയിലെ ഈ വർഷത്തെ നാലാമത്തെ വധശിക്ഷയാണിത്.
2006 ലാണ് കേസിനാസ്പദമായ സംഭവം. പലചരക്ക് കടയിലെ തൊഴിലാളിയായിരുന്ന അണ്ടർവുഡ് ജാമി റോസ് ബോൾ എന്ന 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കട്ടിങ് ബോർഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതിനു ശേഷം ക്രൂരമായി കൊലപ്പെടുത്തി. കേസിൽ അണ്ടർവുഡ് കുറ്റസമ്മതം നടത്തിയിരുന്നു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന അണ്ടർവുഡിന്റെ അപേക്ഷ വ്യാഴാഴ്ച രാവിലെ കോടതി തള്ളി. 19ന് അണ്ടർവുഡിന്റെ 45-ാം ജന്മദിനമായിരുന്നു. 'എന്‍റെ ജന്മദിനത്തിലും ക്രിസ്മസിന് ആറ് ദിവസം മുൻപും എന്നെ വധിക്കാനുള്ള തീരുമാനം എന്റെ കുടുംബത്തോട് കാണിക്കുന്ന ക്രൂരതയാണ്, ചെയ്തതിൽ ഞാൻ ഖേദിക്കുന്നു', അണ്ടർവുഡ് പറഞ്ഞു.