ടൈലർ രൂപതയുടെ പുതിയ ബിഷപ്പായി റവ. ജെ. ഗ്രിഗറി കെല്ലിയെ മാർപാപ്പ നിയമിച്ചു
Mail This Article
ടൈലർ(ടെക്‌സസ്) ∙ ടൈലർ രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി റവ. ജെ. ഗ്രിഗറി കെല്ലിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിൽ ഡാലസ് രൂപതയുടെ സഹായ മെത്രാനാണ് കെല്ലി. വെള്ളിയാഴ്ച രാവിലെ വാഷിങ്‌ടൻ ഡിസിയിൽ യുഎസിലെ അപ്പസ്തോലിക് നുൺഷ്യോ കർദിനാൾ ക്രിസ്റ്റോഫ് പിയറിയാണ് പ്രഖ്യാപനം നടത്തിയത്.
2025 ഫെബ്രുവരി 24ന് ടൈലർ രൂപതയുടെ ബിഷപ്പായി കെല്ലി ചുമതലയേൽക്കും. അയോവയിൽ ജനിച്ച കെല്ലി 1982 മേയ് 15ന് ഡാലസ് രൂപതയുടെ വൈദികനായി. 2016 ഫെബ്രുവരി 11ന് ഗ്വാഡലൂപ്പിലെ കന്യകയുടെ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ഡാലസ് രൂപതയുടെ സഹായ മെത്രാനായി. 1978ൽ ഡാലസ് സർവകലാശാലയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദം നേടിയ കെല്ലി 1982ൽ അവിടെ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
2023 നവംബറിൽ ഫ്രാൻസിസ് മാർപാപ്പ ടൈലറുടെ ബിഷപ്പായിരുന്ന ജോസഫ് സ്‌ട്രിക്‌ലാൻഡിനെ നീക്കം ചെയ്തതിന് പിന്നാലെയാണ് കെല്ലിയുടെ നിയമനം. ഓസ്റ്റിനിലെ ബിഷപ്പ് ജോ വാസ്‌ക്വസ് ടൈലർ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു