ADVERTISEMENT

ഡാലസ്‌ ∙കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയുടെ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച്  ടെക്സസിലെ പ്രവാസി സാംസ്കാരിക സംഘടനയായ ഡാലസ്‌ മലയാളി അസോസിയേഷന്‍ . അസോസിയേഷന്റെ  ക്രിസ്മസ്‌ –പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ്‌ പസന്ത്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ  പ്രസിഡന്റ ജൂഡി ജോസ്‌ ആണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്. 

അടുത്ത രണ്ടു വര്‍ഷങ്ങളിലായി സമര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായം, അനാഥശാലകള്‍ക്കുള്ള പ്രത്യേക സഹായം എന്നീ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്.  കേരളത്തിലെ ലയണ്‍സ്‌ ക്ലബ്ബുകളുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കമായെന്നും  അദേഹം പറഞ്ഞു.

dallas-malayali-association-announces-rs-50-lakh-for-charitable-works-in-kerala-2

ഡാലസ്‌ മലയാളി അസോസിയേഷനുമായി സ്പോര്‍ട്‌സ്‌ ഉള്‍പ്പെടെ സാദ്ധ്യമായ എല്ലാ പരിപാടികളുമായി സഹകരിച്ചു മുന്നോട്ടു പോകുമെന്ന്‌ ഫോമാ സതേണ്‍ റീജന്‍ വൈസ്‌ പ്രസിഡന്റായ ബിജു ലോസണ്‍ പറഞ്ഞു. വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ വര്‍ഗീസ്‌ ചാമത്തില്‍, വ്യവസായിയായ സജി നായര്‍, സുനില്‍ തലവടി, തങ്കച്ചന്‍ ജോസഫ്‌, രേഷ്മ ജയന്‍, സേവ്യര്‍ ഫിലിപ്പ്‌, (ഫ്രാന്‍സിസ്‌ സെബാസ്റ്റ്യന്‍, സജി തോമസ്‌, സിന്‍ജോ തോമസ്‌, ജയന്‍ കൊടിയത്ത്‌, സെയ്ജു വര്‍ഗീസ്‌, ശ്രീനാഥ്‌ ഗോപാലകൃഷ്ണന്‍, ബൈജു പിള്ള, ജോസഫ്‌ കരിയാമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോമാ പ്രസിഡന്റ്‌ ബേബി മണക്കുന്നേല്‍ അസോസിയേഷന്റെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും   ജൂഡി ജോസ്‌ നേതൃത്വമേകുന്ന പുതിയ നേതൃത്വത്തിനു  ആശംസകളും നേര്‍ന്നു.

English Summary:

Dallas Malayali Association Announces Rs.50 Lakh for Charitable Works in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com