ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡൻ
Mail This Article
×
വാഷിങ്ടൻ ∙ ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷയാണ് ബൈഡൻ ഇളവ് ചെയ്തത്. ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ബൈഡന്റെ ഉത്തരവ്.
ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കിയാണ് ഇളവ് ചെയ്തത്. ലൂസിയാനയിൽ 12 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തോമസ് സ്റ്റീവൻ സാൻഡേഴ്‌സ്, നോർത്ത് കാരോലൈനയിലെ ആഷെവില്ലിൽ 22 വയസ്സുള്ള ജോഗറിനെ തട്ടിക്കൊണ്ടുപോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റിച്ചാർഡ് അലൻ ജാക്‌സൺ, എന്നിവരും വധശിക്ഷ ഇളവ് ചെയ്തവരിൽ ഉൾപ്പെടും.
English Summary:
Joe Biden Commutes Death Sentences of 37 Including Child Killers, Mass Murderers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.