മഞ്ഞ് പുതച്ച് നഗരം; 15 വർഷത്തിന് ശേഷം ആദ്യമായി വൈറ്റ് ക്രിസ്മസ് ആഘോഷിച്ച് ന്യൂയോർക്ക്
Mail This Article
×
സെൻട്രൽ പാർക്ക് (ന്യൂയോർക്ക്) ∙ 15 വർഷത്തിന് ശേഷം ആദ്യത്തെ വൈറ്റ് ക്രിസ്മസ് ആഘോഷിച്ച് ന്യൂയോർക്ക് നഗരം. 2009ന് ശേഷം ആദ്യമായാണ് നഗരം വൈറ്റ് ക്രിസ്മസ് ആഘോഷിക്കുന്നത്. ബുധനാഴ്ച രാവിലെ 7 മണിയോടെ സെൻട്രൽ പാർക്കിൽ ഒരു ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായതായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ക്രിസ്മസ് രാവിലെ 7 മണിക്ക് ഒരു ഇഞ്ചോ അതിൽ കൂടുതലോ മഞ്ഞുവീഴ്ചയുണ്ടെങ്കിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം അതിനെ വൈറ്റ് ക്രിസ്മസായി കണക്കാക്കുന്നു. 2009ൽ രണ്ട് ഇഞ്ച് മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. 2017 ലും 2003 ലും ക്രിസ്മസിന് നേരിയ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു.
English Summary:
New York City has its first White Christmas in 15 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.