ഹവായിൽ വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം, ദുരൂഹത
Mail This Article
×
ഹവായ് ∙ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിനിടയിൽ നിന്നും മൃതദേഹം കണ്ടെത്തിയതായി ഹവായ് ഗതാഗത വകുപ്പ്. ഡിസംബർ 24ന് രാവിലെ 9:49 ഓടെ ഷിക്കാഗോയിലെ ഒ'ഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഉച്ചയ്ക്ക് 2:12 ഓടെ ഹവായിയിലെ കഹുലുയി വിമാനത്താവളത്തിലെത്തിയ യുണൈറ്റഡ് ഫ്ലൈറ്റ് 202 ലാണ് മൃതദേഹം കണ്ടെത്തിയത്.
വിമാനത്തിലെ പ്രധാന ലാൻഡിങ് ഗിയറുകളിലൊന്നിന്റെ ചക്രം ഇരിക്കുന്നിടത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് യുണൈറ്റഡ് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ മൗയി പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പ്രാദേശിക നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.
English Summary:
Person Found Dead with Body Lodged in Wheel Well of United Airlines Plane in Hawaii on Christmas Eve
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.