ADVERTISEMENT

ഒക്‌ലഹോമ ∙ ക്രിസ്മസ് രാവിൽ ഒക്‌ലഹോമയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി കാർ  ഒഴുക്കിൽപ്പെട്ട് എട്ടുവയസ്സുകാരിയെ കാണാതായി.  പെൺകുട്ടിയുടെ പിതാവ് മരിച്ചു. കാറിലുണ്ടായിരുന്ന 4 പേരെ പൊലീസ്  രക്ഷപ്പെടുത്തി. പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. 

കാണാതായ പെൺകുട്ടിയുടെ പിതാവും  ഒക്‌ലഹോമയിലെ ഡ്യൂറന്റിലെ  ഹൈസ്കൂൾ പരിശീലകനുമായ  വിൽ റോബിൻസനാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസുകാരി ഒക്‌ലഹോമ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.   കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി റോഡ്‌വേ വിട്ടു, യുഎസ് 75, ടെയ്‌ലർ സ്ട്രീറ്റിന് സമീപമുള്ള  ഡ്രെയിനേജ് കുഴിയിൽ കുടുങ്ങുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. 

ഷെർമൻ പൊലീസ് പറയുന്നതു പ്രകാരം   രാവിലെ 9.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്, ആറ് യാത്രക്കാരാണ്  അകത്ത് ഉണ്ടായിരുന്നത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നതിന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് സ്റ്റേറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾക്ക് അംഗീകാരം നൽകി.

English Summary:

Police Searching for Missing 8-Year-Old Girl Following Christmas Eve Crash in Sherman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com