ഏബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു കൊള്ളുന്നു
Mail This Article
ഡാലസ് ∙ അമേരിക്കയിലെയും കാനഡയിലെയും മികച്ച ചെറുകഥയ്ക്ക് ഏബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരം നൽകുവാനായി ഡാലസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാലസ് ചെറുകഥകൾ ക്ഷണിക്കുന്നു. വിജയികൾക്ക് 280 യുഎസ് ഡോളറും പ്രശസ്തിപത്രവും 2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഡാലസിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് നൽകും.
നിബന്ധനകൾ:
∙അമേരിക്കയിലും കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക് ഇതിൽ പങ്കെടുക്കാം.
∙രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
∙രചനകൾ മതസ്പർദ്ധ വളർത്തുന്നതോ, കക്ഷിരാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
∙മലയാള ചെറുകഥകൾ ആണ് പരിഗണിക്കുന്നത്.
∙മുൻ വർഷങ്ങളിൽ അയച്ചുതന്ന കൃതി ഈ വർഷം സ്വീകരിക്കില്ല.
∙ മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെഎൽഎസ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കാൻ അർഹരല്ല.
∙ സജീവ സാഹിത്യപ്രതിഭകളായ അഞ്ച് അംഗങ്ങളടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റി. അവാർഡ് പ്രഖ്യാപനം കെഎൽഎസ് ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും.
∙രചയിതാവിന്റെ പേര് വയ്ക്കാതെ കൃതികൾ പിഡിഎഫ്/ഫോട്ടോ ആയി ഇമെയിലിലൂടെ അയയ്ക്കണം. ഒരാളിൽ നിന്ന് ഒരു ചെറുകഥ മാത്രമേ മത്സരത്തിനായി സ്വീകരിക്കൂ. സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2024.
കൃതികൾ അയയ്ക്കേണ്ട വിലാസം: Email : klsdallas90@gmail.com