ADVERTISEMENT

ഓസ്റ്റിൻ ∙  ടെക്സസിൽ റജിസ്റ്റർ ചെയ്ത കാറുകൾക്ക് ജനുവരി 1 മുതൽ വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല, എന്നാൽ ഉടമകൾ ഫീസ് അടച്ചിരിക്കണം.  പരിശോധന സംബന്ധിച്ച നിയമം ടെക്സസ് കോഡിൽ നിന്ന് നീക്കം ചെയ്ത സാഹചര്യത്തിലാണ് പുതിയ ചട്ടം ജനുവരി മുതൽ പ്രാബല്യത്തിലാകുന്നത്. 

പുതിയ ചട്ടം അനുസരിച്ച് മിക്ക ടെക്സസ് ഡ്രൈവർമാർക്കും ഇനി കാറുകളുടെ വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല. വാണിജ്യേതര കാറുകൾക്ക് വാർഷിക പരിശോധന നിർബന്ധമാക്കുന്ന 15 സംസ്ഥാനങ്ങളിൽ ഒന്നാണ് ടെക്സസ്. 2023-ൽ മിക്ക വാഹന സുരക്ഷാ പരിശോധനകളും ഒഴിവാക്കുന്ന ഹൗസ് ബിൽ 3297-ന് ടെക്സസ് നിയമ നിർമാണ സഭയാണ് അംഗീകാരം നൽകിയത്.  സുരക്ഷാ പരിശോധനകൾ  സമയനഷ്ടവും അസൗകര്യം ഉണ്ടാക്കുന്നതാണെന്നും ബില്ലിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടിയപ്പോൾ ഭാവിയിൽ  ടെക്സസ് ഡ്രൈവർമാരെ അപകടത്തിലേക്ക് നയിക്കുന്നതാണ് പുതിയ തീരുമാനമെന്ന് എതിർത്തവർ പറഞ്ഞു. 

വാർഷിക വാഹന പരിശോധന നിർബന്ധമാക്കുന്ന സംസ്ഥാന നിയമത്തിലെ വ്യവസ്ഥകൾ നിയമസഭ റദ്ദാക്കി എങ്കിലും  $7.50 ഫീസ്   പരിശോധന പ്രോഗ്രാം മാറ്റിസ്ഥാപിക്കൽ ഫീസ് എന്ന പേരിൽ നൽകണം.  വാഹനം ടെക്‌സസ് മോട്ടർ വാഹന വകുപ്പിൽ റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഫീസ് അടയ്ക്കേണ്ടത്. 

English Summary:

Beginning Jan. 1, cars registered in Texas won’t need to pass a safety inspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com