ADVERTISEMENT

ന്യൂഡൽഹി ∙ ഇക്കൊല്ലം നവംബർ വരെ 20 ലക്ഷത്തിലേറെപ്പേർ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് യുഎസ് എംബസിയുടെ കണക്ക്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 26% വർധനയുണ്ട്. 4 വർഷത്തിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 5 മടങ്ങ് വർധനയാണുണ്ടായത്.

ഈ വർഷം മാത്രം ഇന്ത്യയിൽനിന്ന് 10 ലക്ഷത്തിലേറെ നോൺ–ഇമിഗ്രന്റ് വീസ യുഎസ് എംബസി നൽകി. ടൂറിസം, ചികിത്സ, ബിസിനസ്, താൽക്കാലിക ജോലി, വിദ്യാഭ്യാസം പോലെയുള്ള താൽക്കാലിക ആവശ്യങ്ങൾക്കായി പോകുന്നവർക്ക് നൽകുന്നതാണ് നോൺ–ഇമിഗ്രന്റ് വീസ. 2008–09 അക്കാദമിക വർഷത്തിനു ശേഷം യുഎസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയച്ചതും ഇന്ത്യയാണ്. ബിരുദ വിദ്യാർഥികളെ അയയ്ക്കുന്നതിലും തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യ ഒന്നാമതാണ്.

English Summary:

Over 20 Lakh Indians to Flocked to America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com