ഭവനരഹിതരായ ആളുകൾ തെരുവിൽ ഉറങ്ങുന്നത് നിരോധിച്ച് ഫ്ലോറിഡ; പുതിയ നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ
Mail This Article
ഫ്ലോറിഡ ∙ ഭവനരഹിതരായ ആളുകൾ തെരുവിൽ കഴിയുന്നത് നിരോധിച്ച് ഫ്ലോറിഡ. പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്നതും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമായ പുതിയ നിയമം ഫ്ലോറിഡയിൽ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ. പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാക്കുമെന്ന് ജാക്സൺവില്ലെ കൗൺസിലർ പറഞ്ഞു.
നടപ്പാതകൾ, പാർക്കുകൾ, ബീച്ചുകൾ അല്ലെങ്കിൽ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഉറങ്ങുന്നതാണ് ഫ്ലോറിഡയിൽ നിയമവിരുദ്ധമാക്കുന്നത്. ജനുവരി 1ന് പൊതു ഇടങ്ങളിൽ ഉറങ്ങുന്നതിനുള്ള സംസ്ഥാനം നിർബന്ധിത നിരോധനം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടാൽ ഫ്ലോറിഡയിലെ പ്രാദേശിക സർക്കാരുകൾക്കെതിരെ പരാതി നൽകാൻ വ്യക്തികൾക്കും ബിസിനസുകൾക്കും അവകാശമുണ്ട്.
തെരുവുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ഭവനരഹിതരായ ആളുകളെ തിരഞ്ഞെടുത്ത് ഭവനരഹിതർക്കായി ഒരുക്കിയിട്ടുള്ള അഭയകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രോഗ്രാമിനായി ജാക്‌സൺവില്ലെ ഫയർ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിന് ഒന്നര ദശലക്ഷത്തിലധികം ഡോളർ നൽകിയിട്ടുണ്ട്,” കൗൺസിൽമാൻ മാറ്റ് കാർലൂച്ചി പറഞ്ഞു. . “കൂടാതെ, ട്രിനിറ്റി റെസ്‌ക്യൂ പോലുള്ള ഷെൽട്ടറുകളുടെ പ്രവർത്തനത്തിനും ഭവനരഹിതർക്കായി അധിക ഭവനങ്ങൾ നിർമിക്കുന്നതിനും ഒരു മില്യൻ ഡോളർ കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഭവനരഹിതരായ ജനങ്ങളെ സഹായിക്കുന്നത് നഗരത്തിന്റെ വികസനം വർധിപ്പിക്കുമെന്ന് കാർലൂച്ചി പറഞ്ഞു. ഈ വർഷം, യുഎസിൽ ഭവനരഹിതരുടെ എണ്ണത്തിൽ 18.1 ശതമാനം വർധനവാണ് ഉണ്ടായെതെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ പറയുന്നു. 770,000-ത്തിലധികം ആളുകൾ ഭവനരഹിതരായി കണക്കാക്കപ്പെട്ടതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കണ്ടെത്തി.