ADVERTISEMENT

ന്യൂയോർക്ക് ∙ നമുക്ക് മുൻപെ നടന്ന പിതാക്കന്മാരുടെ  ദീർഘവീക്ഷണത്തിന്റെയും നിസ്വാർഥസേവനങ്ങളുടെയും സമസ്ത ഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നതെന്ന് മാർ നിക്കോളാവോസ് മെത്രാപ്പൊലീത്ത.  ന്യൂയോർക്ക് ചെറിലൈൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഡിസംബർ 14ന് മാർ ബർണബാസ്‌ മെത്രാപ്പൊലീത്തയുടെയും ഡോ. പിഎസ്  സാമുവേൽ കോറെപ്പിസ്കോപ്പയുടെയും ഓർമ്മ കുർബാനയോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഡോ. സഖറിയാസ് മാർ നിക്കോളാവോസ്. 

മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനങ്ങളുടെ മെത്രപ്പൊലീത്തയായിരുന്ന മാത്യൂസ് മാർ ബർണബാസ്‌ തിരുമേനിയുടെ 12-ാം ദുഖ്‌റോനയും, അമേരിക്കയിൽ പല പ്രദേശങ്ങളിലും ഓർത്തഡോക്സ് ആരാധനാലയങ്ങൾ ആരംഭിക്കുന്നതിന് മുൻകൈ എടുക്കുകയും, അവയുടെ വളർച്ചക്ക് അക്ഷീണം പ്രവർത്തിച്ച ഡോ. പിസ് സാമുവേൽ കോറെപ്പിസ്കോപ്പയുടെ ഒന്നാം ചരമവാർഷികവും സംയുക്തമായി നടത്തി.

മാർ ബർണബാസ്‌ മെത്രാപ്പോലീത്ത, പി എസ് സാമുവൽ കോറെപ്പിസ്കോപ്പ.
മാർ ബർണബാസ്‌ മെത്രാപ്പോലീത്ത, പി എസ് സാമുവൽ കോറെപ്പിസ്കോപ്പ.

ചെറി ലൈൻ സെന്റ് ഗ്രീഗോറിയോസ് പള്ളി വികാരി ഫാ.  ഗ്രിഗറി വർഗീസ് നേതൃത്വം നൽകിയ യോഗത്തിൽ സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ് പള്ളി വികാരി പൗലോസ് ആദായി കോറെപ്പിസ്കോപ്പാ, സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോൺ തോമസ്, ഡീക്കൻ റോബി ആന്റണി, കോശി ജേക്കബ്‌, ജിജോ കോശി, ആൻസി ഏബ്രഹാം, കെഎസ് വർഗീസ്, വർഗീസ് പോത്താനിക്കാട് എന്നിവർ മാർ ബർണബാസ്‌ തിരുമേനിയെയും, പിഎസ് സാമുവേൽ കോറെപ്പിസ്‌ക്കോപ്പായെയും അനുസ്മരിച്ചുകൊണ്ട്  സംസാരിച്ചു.

English Summary:

Metropolitan Zachariah Mar Nicholovos at St. Gregorios Orthodox Church New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com