ഫിലഡൽഫിയ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
Mail This Article
×
വാഷിങ്‌ടൻ ഡിസി ∙ ഫിലഡൽഫിയ മാർഷർ സ്ട്രീറ്റിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഫാ. ഡോ. ജോൺസൺ സി. ജോൺ ആത്മീയ ചിന്തകൾ പങ്കുവച്ചു പരിപാടിക്ക് ജോസ്ലിൻ ഫിലിപ്പ് നേതൃത്വം നൽകി. ജോയൽ ജോൺസൺ, ബിസ്മി വർഗീസ്, ജൂവാൻ ജോൺസൺ, ജെയ്സിലിൻ ഫിലിപ്പ്, മെൽവിൻ ഷാജി, ഇവാൻ ഷാജി, നാഥൻ രോഹിത്, ജോഷ് റെഞ്ചി, ഐറിൻ എബ്രഹാം, മൈക്കിൾ വർഗീസ്, ഐറിൻ രാജൻ, ടിജോ ജേക്കബ് എന്നിവർ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു.
ജെയ്സി ജോൺ സ്വാഗത സംഭാഷണം നടത്തി. ജെയിൻ കല്ലരക്കൽ നന്ദി രേഖപ്പെടുത്തി. ട്രസ്റ്റി മാണി തോമസ്, സ്മിറ്റ്. ജെസ്സി രാജൻ എന്നിവർ മാർഗനിർദേശം നൽകി.
English Summary:
Event was held at St. Thomas Orthodox Church on Mascher Street, Philadelphia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.