ADVERTISEMENT

ഡാലസ്∙ ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ പുതിയ ഫ്ലൈറ്റ് റൂട്ട് ഉൾപ്പെടുത്തി. ജനുവരിയിൽ എക്കണോമി, ബിസിനസ് ക്ലാസ് സീറ്റിങ് സഹിതം ആഴ്ചയിൽ ഏഴ് തവണ സര്‍വീസ് നടത്തും.

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷനൽ എയർപോർട്ടിൽ നിന്ന് ടെക്സസിലേക്കുള്ള ആദ്യ വിമാനം ജനുവരി 7ന് ആരംഭിക്കും. 28 മണിക്കൂർ 35 മിനിറ്റാണ് യാത്രാസമയം. മുംബൈയിലെ ലേഓവറുകൾ ഉൾപ്പെടുന്നതിനാൽ ജനുവരി 8ന് ഡാലസിൽ ഇറങ്ങും.

എയർ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആറാമത്തെ വിമാനമാണ് ഡാലസ്-ഫോർട്ട് വർത്ത്. ന്യൂജഴ്സിയിലെ നെവാർക്ക്, സാൻ ഫ്രാൻസിസ്കോ, ഷിക്കാഗോ, ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി എന്നീ വിമാനത്താവളങ്ങൾ എയർ ഇന്ത്യ ഇപ്പോൾ തന്നെ സർവീസ് നടത്തുന്നുണ്ട്.

English Summary:

Air India Now Offers Flights to Dallas Fort Worth International Airport 7 days a week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com