ഡോണൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കാൻ ഷിക്കാഗോയിലെ മലയാളി സമൂഹം
Mail This Article
ഷിക്കാഗോ ∙ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഷിക്കാഗോയിലെ അമേരിക്കൻ മലയാളിയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിക്കുന്നു. 20ന് മോർട്ടൻ ഗ്രോവിലെ സെന്‍റ് മേരീസ് ക്നാനായ ഹാളിൽ വച്ച് വൈകുന്നേരം 6 മണിക്ക് പൊതുസമ്മേളനവും അത്താഴവും ഇതിന്‍റെ ഭാഗമായി നടത്തും.
നിയമാനുസൃതമല്ലാതെ യുഎസിൽ പ്രവേശിച്ചവരെ പുറത്താക്കുന്നതിനും അനധികൃതമായി രാജ്യത്ത് മറ്റുള്ളവർ പ്രവേശിക്കുന്നത് തടയുന്നതിനും ട്രംപിന് സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസിലുള്ളവർക്ക്ക്ക് ജോലി ഉറപ്പു വരുത്തുന്നതിനായി ഇറക്കുമതി സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നതിനും കുടിയേറ്റ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനും ശക്തമായ നടപടി ട്രംപ് സ്വീകരിച്ചേക്കും. ട്രംപിന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതിനും കൂടിയാണ് അമേരിക്കയിലെ മലയാളികളുടെ ഇടയിൽ ഈ പരിപാടി നടത്തുന്നത്.
ഡോ. ബിനു ഫിലിപ്പ്, ജോർജ് മൊളാക്കൽ, ലൂയി ഷിക്കാഗോ, മോനു വർഗീസ്, ജോൺ പാട്ടപതി, പീറ്റർ കുളങ്ങര, ടോമി എടത്തിൽ, ജോഷി വള്ളിക്കളം എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
(വാർത്ത: ജോഷി വള്ളിക്കളം)