വണ്ണം കുറയ്ക്കണോ; കുടിക്കാം ഇഞ്ചി ചേർന്ന ഈ നാലു പാനീയങ്ങൾ
Mail This Article
നമ്മുടെ അടുക്കളയില്‍ എപ്പോഴുമുള്ള ഒന്നാണ് ഇഞ്ചി. നമ്മള് ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ഇതിനു സ്ഥാനവുമുണ്ട്. ഇഞ്ചിയുടെ ഗുണഗണങ്ങള്‍ തന്നെയാണ് ഇത്രയധികം പ്രാധാന്യത്തോടെ കാണാന്‍ നമ്മളെ പ്രേരിപ്പിച്ചത്. ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാം ഉത്തമമായ ഇഞ്ചി ഭാരം കുറയ്ക്കാനും നല്ലതാണെന്ന് അറിയാമോ ?
Shogaols, Gingerols എന്നീ രണ്ടു ഘടകങ്ങൾ ഇഞ്ചിയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. ഇഞ്ചി കൂട്ടി കഴിച്ചാല്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് - രണ്ടും ഔഷധഗുണങ്ങള്‍ ആവോളം ഉള്ളവ. ഇഞ്ചിയും നാരങ്ങയും ദഹനത്തെ സഹായിക്കുന്നവയും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ ഇവ ഒന്നിച്ചു കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും രണ്ടോ മൂന്നോ വട്ടം ഇവ കഴിക്കാം. ഇഞ്ചി ചായയില്‍ നാരങ്ങ പിഴിഞ്ഞ് ആയാലും കുടിക്കാം.
അപ്പിള് സിഡര്‍ വിനഗര്‍, ഇഞ്ചി - ആന്റിഓക്സിഡന്റ്റ്, ആന്റിഗ്ലൈസിമിക് പ്രൊപ്പര്‍ട്ടീസ് ധാരളമുള്ളതാണ് ഇഞ്ചിയും അപ്പിള് സിഡര്‍ വിനഗറും. ഇവ രണ്ടും സമം ചേര്‍ത്തു കുടിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി ചായയില്‍ അപ്പിള് സിഡര്‍ വിനഗര്‍ ചേര്‍ത്തും കുടിക്കാം. പക്ഷേ ചായ തണുപ്പിച്ച ശേഷം മാത്രം അപ്പിള് സിഡര്‍ വിനഗര്‍ ഒഴിക്കണം, കാരണം ചൂട് ചായ വിനഗറിലെ പ്രൊബയോട്ടിക് എഫെക്റ്റ് ഇല്ലാതാക്കും.
ഗ്രീന്‍ ടീ, ഇഞ്ചി ചായ - രണ്ടും ഏറെ ഗുണകരം എന്നു പറയേണ്ടല്ലോ. ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് രണ്ടും. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇവ സമം ചേര്‍ത്തു കുടിച്ചാല്‍ ഭാരം കുറയും തീര്‍ച്ച.
ജിഞ്ചര്‍ ജ്യൂസ് - നാരങ്ങ, തേന്‍, വെള്ളം അങ്ങനെ എന്തും ചേര്‍ത്തു ഇഞ്ചി ജ്യൂസ് കുടിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനും ,പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് ധാരാളം.