ADVERTISEMENT

പ്രാതലിനു മുൻപായി വ്യായാമം ചെയ്യുന്നത് കൊണ്ട് ഇരട്ടി ഫലം ലഭിക്കുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ എൻഡോക്രൈനോളജി ആന്‍ഡ്‌ മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വ്യായാമത്തിനു മുന്‍പും ശേഷവും ആഹാരം കഴിക്കുന്നതിലുള്ള വ്യത്യാസത്തെ കുറിച്ച് ഇതിലുണ്ട്. കൊഴുപ്പ് സംഭരിക്കപ്പെടുന്നതും ഇന്‍സുലിന്‍ റെസ്പോന്‍സും ആഹാര്തതിനു മുൻപും ശേഷവുമുള്ള വ്യായാമങ്ങളിൽ രണ്ടു രീതിയിലാണെന്ന് ഈ പഠനം പറയുന്നു. 

മുപ്പതുപുരുഷന്മാരെ ആറാഴ്ച നിരീക്ഷിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ആഹാരത്തിനു മുൻപു വ്യായാമം ചെയ്യുന്നവര്‍, ആഹാരത്തിനു ശേഷം വ്യായാമം ചെയ്യുന്നവര്‍, ലൈഫ് സ്റ്റൈല്‍ മാറ്റം വരുത്തിയവര്‍ എന്നിങ്ങനെ ഇവരെ വേര്‍തിരിച്ചാണ് നിരീക്ഷിച്ചത്. ഇതില്‍ നിന്നും ആഹാരം കഴിക്കുന്ന സമയം, വ്യായാമം എന്നിവയിലൂടെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു.

പ്രാതലിനു മുൻപ് വ്യായാമം ചെയ്യുന്നവര്‍ പ്രാതലിനു ശേഷം വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ഇരട്ടി ഫാറ്റ് പുറംതള്ളുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ലെവല്‍ കുറവായിരിക്കും. ഇതാണ് ഫാറ്റ് വേഗം പുറംതള്ളാന്‍ സഹായിക്കുന്നത്. രാത്രിയില്‍ മിതമായി ആഹാരം കഴിച്ച ശേഷം രാവിലെ പ്രാതലിനു മുൻപായി വ്യായാമം ചെയ്യുന്നതിലൂടെ ഇരട്ടി ഫലമാണ് ലഭിക്കുകയെന്നും ഗവേഷകര്‍ പറയുന്നു.

English summary: Exercising before breakfast may be most healthful choice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com