ADVERTISEMENT

രാത്രി അമിതമായി മദ്യപിച്ച ശേഷം രാവിലെ ഉണരുന്നതു പോലെ ബുദ്ധിമുട്ടുള്ള സംഗതിയില്ല എന്ന് അനുഭവസ്ഥര്‍ പറയും. തലയില്‍ കല്ല്‌കയറ്റി വെച്ച പോലെയൊരു ഫീലിങ്. ഹാങ്ഓവര്‍ എന്ന് ഇതിനെയാണ് പറയുന്നത്. ചിലര്‍ ഈ ഹാങ്ഓവര്‍ മാറ്റാന്‍ പിന്നെയും റസ്റ്റ്‌ എടുക്കുമ്പോള്‍ മറ്റു ചിലര്‍ കരുതും ജിമ്മില്‍ പോയി അല്‍പം വര്‍ക്ക്‌ ഔട്ട്‌ ചെയ്‌താല്‍ സംഗതി ഉഷാറാകും എന്ന്. എങ്കില്‍ തെറ്റി.

അമിതമായി മദ്യപിച്ച ശേഷം അടുത്ത ദിവസം വര്‍ക്ക്‌ ഔട്ട്‌ ചെയ്യരുതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കും. മദ്യപാനം മൂലം ശരീരം ജലാംശം നഷ്ടമായ അവസ്ഥയിലാകും. അതിന്റെ കൂടെ വര്‍ക്ക്‌ ഔട്ട്‌ കൂടി ഒരിക്കലും പാടില്ല. ഇത് cortisol എന്ന സ്ട്രെസ് ഹോര്‍മോണ്‍ കൂടുതല്‍ നിര്‍മ്മിക്കാന്‍ കാരണമാകും. ഫലമോ കൂടുതല്‍ സ്ട്രെസ്, കൂടുതല്‍ ക്ഷീണം.

ഹൃദയമിടിപ്പ് കൂടുക, രക്തസമ്മര്‍ദം കൂടുക എന്നിവയൊക്കെ ഇതിന്റെ അന്തരഫലങ്ങളാണ്. മദ്യപിച്ച ശേഷം 7-8 മണിക്കൂര്‍ ഉറങ്ങണം. ഉറക്കം കുറഞ്ഞാല്‍ അത് കൂടുതല്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കും. ഇനി വ്യായാമം ചെയ്തേ പറ്റൂ എന്നുള്ളവര്‍ക്ക് മിതമായ വ്യായാമങ്ങള്‍ , സൈക്കിളിങ്, നടത്തം എന്നിവ ചെയ്യാം.

English summary: Avoid working out after a night of heavy drinking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com