ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രാതൽ വിഭവങ്ങൾ
Mail This Article
ഭാരം കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടന്നിട്ടു കാര്യമില്ല. അത് ഉള്ള ആരോഗ്യം കൂടി നശിപ്പിക്കും. എന്നാല്‍ എന്താണു ശരിക്കും ഭാരം കുറയ്ക്കാന്‍ ചെയ്യേണ്ടത് ? അതിനുള്ള പോംവഴി ശരിയായ ആഹാരശീലങ്ങളും നല്ല വ്യായാമവുമാണ്. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍. അപ്പോള്‍ പ്രാതല്‍ ഏറ്റവും ഗുണകരമായി കഴിച്ചാലോ? ഭാരം കുറയും എന്നതില്‍ സംശയം വേണ്ട. അത്തരം ചില ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങൾ നോക്കാം.
മുട്ട - പ്രോട്ടീന്‍ കലവറയാണ് മുട്ട; പ്രാതലിനു പറ്റിയ വിഭവവും. വയറു നിറഞ്ഞ ഫീല്‍ നല്‍കാന്‍ മുട്ടയ്ക്കു സാധിക്കും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആക്കിയോ കഴിക്കാം.
ഓട്സ് - ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്. ഓട്സ് കഴിക്കുമ്പോള്‍ അവയ്ക്കൊപ്പം പഴങ്ങള്‍, നട്സ് എല്ലാം ചേര്‍ക്കാം.
നട്സ് - പോഷകസമ്പന്നമാണ് നട്സ്. കാലറി ധാരാളം അടങ്ങിയ നട്സ് ബ്രേക്ക്‌ഫാസ്റ്റ് വിഭവം ആയി കഴിക്കുന്നത് ഉച്ചയ്ക്ക് അമിതമായി ആഹാരം കഴിക്കാതെ രക്ഷിക്കും. പാലിലോ സ്മൂത്തിയിലോ ചേര്‍ത്തും നട്സ് കഴിക്കാം.
ഷേക്ക് - ഹെല്‍ത്തി ഷേക്ക് കുടിക്കുന്നത് ബ്രേക്ക്‌ഫാസ്റ്റ് സമ്പന്നമാക്കും. ഇതിനൊപ്പം പ്രോട്ടീന്‍ പൗഡര്‍, പഴങ്ങള്‍, നട്സ് എന്നിവയും ചേര്‍ക്കാം.
ഒഴിവാക്കേണ്ടത്
∙ പാക്കറ്റ് ജ്യൂസുകള്‍ ഒരിക്കലും പ്രാതലില്‍ ചേര്‍ക്കേണ്ട. ഇതിൽ അമിതമായി മധുരം ചേര്‍ന്നിട്ടുണ്ട്.
∙ എണ്ണമയം ഉള്ള ആഹാരം ഒഴിവാക്കണം.
∙ ഫ്രഷ് ആയി ഉണ്ടാക്കിയ പ്രാതല്‍ കഴിക്കുക.
∙ അമിതമായി വാരിവലിച്ചു കഴിക്കേണ്ടതല്ല പ്രാതല്‍ എന്നോര്‍ക്കുക.
English Summary: Weight Loss: Breakfast Options