ADVERTISEMENT

ഭാരം കുറയ്ക്കാന്‍ കഠിനവ്യായാമവും ഡയറ്റും ചെയ്തിട്ടും ഭാരം വിചാരിച്ച പോലെ കുറയാതെ നിൽക്കുകയാണോ? എങ്കില്‍ എവിടെയോ എന്തോ പ്രശ്നം ഉണ്ടെന്ന് ഉറപ്പ്. ശരിയായ ഡയറ്റ്, വ്യായാമം എന്നിവ ഭാരം കുറയ്ക്കാന്‍ ആവശ്യം തന്നെയാണ്. എന്നാല്‍ ചിക്കാഗോ സര്‍വകലാശാലയിലെ ഒരു പഠനം പറയുന്നത് ഡയറ്റും വ്യായാമവും മാത്രമല്ല നല്ലയുറക്കം കൂടി ഉണ്ടെങ്കിലെ ഉദേശിച്ച പോലെ ഭാരം കുറയൂ എന്നാണ്. 

ഷുഗര്‍ ഒഴിവാക്കി, എല്ലാ ഫാറ്റ് അടങ്ങിയ ആഹാരങ്ങളും ഒഴിവാക്കി വ്യായാമവും ചെയ്തു മുന്നോട്ട് പോയിട്ടും ഭാരം കുറയുന്നില്ല എങ്കില്‍ നിങ്ങളുടെ ലൈഫ് സ്റ്റൈല്‍ എന്താണെന്ന് കൂടി നോക്കാം. ജീവിതശൈലി ശരിയല്ലെങ്കില്‍ പിന്നെ മേൽപ്പറഞ്ഞ സംഗതികള്‍ ഒന്നും ചെയ്തിട്ടു ഫലമില്ല. നല്ലയുറക്കം ലഭിക്കാതെ, ടെന്‍ഷനായി ഇരുന്നാല്‍ പിന്നെ എങ്ങനെയാണ് വണ്ണം കുറയുക?

ഇനി ഭാരം കുറയുന്നില്ല എന്നു പരാതി പറയുന്നവര്‍ക്ക് ഇതാ ചില സിംപിള്‍ ടിപ്സ് .

ആഹാരത്തിനു ശേഷം ബ്രഷ് ചെയ്തോ - ഓരോ വട്ടവും ആഹാരത്തിനു ശേഷം ബ്രഷ് ചെയ്യണോ എന്നാണോ ആലോചിക്കുന്നത്? ഇതില്‍ ഒരല്‍പം കാര്യം ഉണ്ട്. ആഹാരത്തിന്റെ ബാക്കി ടേസ്റ്റ് വായില്‍ ഉണ്ടെങ്കില്‍ പിന്നെയും എന്തെങ്കിലും സ്നാക്സ് കഴിക്കാന്‍ കൊതി തോന്നും എന്നാണ് വിദഗ്ദരുടെ വാദം. 

ഉറക്കം - നല്ലയുറക്കം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ഉണ്ടാകും. ഉറക്കക്കുറവ് വണ്ണം കൂട്ടും. അത് നിങ്ങളുടെ മെറ്റബോളിസത്തെ ബാധിക്കും. ഫലമോ വണ്ണം കുറയുന്നില്ല എന്ന പരാതിയും.

ഹോബി - എന്തെങ്കിലും ഇഷ്ടം ഉള്ളൊരു കാര്യം ചെയ്‌താല്‍ അത് നിങ്ങളുടെ തലച്ചോറിനെ ബിസിയാക്കും. ഗാര്‍ഡനിങ്, സര്‍ഫിങ്, മെഡിറ്റേഷന്‍ എന്നിവയ്ക്ക് നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും.

ആഹാരത്തില്‍ ശ്രദ്ധ - ടിവിയിലോ മൊബൈലിലോ നോക്കി കൊണ്ട് ആഹാരം കഴിക്കുന്ന ശീലം ഒഴിവാക്കാം. ഇത് അളവില്‍ കൂടുതല്‍ ഉള്ളിലെത്തന്‍ കാരണമാകും. ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധ ആഹാരത്തില്‍ മാത്രം മതി.

English Summary: Want to lose weight? Diet and exercise are not enough

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com