14 കിലോ കുറച്ച് പുത്തൻ മേക്കോവറിൽ നടൻ ലാലിന്റെ മകൾ മോണിക്ക
Mail This Article
×
മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്ക പുതിയ മേക്ക്ഓവറിൽ. കുഞ്ഞ് ഉണ്ടായശേഷം അമിതമായ ശരീരഭാരം ഡയറ്റിങ്ങിലൂടെ കുറച്ചിരിക്കുകയാണ് മോണിക്ക. ഭാരം കുറയ്ക്കും മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ മോണിക്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
8 മാസം കൊണ്ട്, ഡയറ്റിങ്ങിലൂടെ 14 കിലോ ആണ് മോണിക്ക കുറച്ചിരിക്കുന്നത്. മെയ് മാസത്തിൽ 82 കിലോയുണ്ടായിരുന്ന ശരീരഭാരം ഡിസംബറിൽ 68 കിലോയിലെത്തി. ഈ രണ്ടു ചിത്രങ്ങളാണ് മോണിക്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ഡിസംബറിലാണ് മോണിക്ക ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്.
English Summary: Weight loss tips of actor Lal's daughter Monica Lal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.