ADVERTISEMENT

കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറയാണ് യോഗ. എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഒരു യോഗ പദ്ധതിയാണ് സൂര്യ നമസ്കാരം.

∙ പ്രണാമാസനം മുതൽ 12 ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും  പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമമാണ് സൂര്യനമസ്‌കാരം.

∙ കൈകൾ, തോൾ, തുട, അരക്കെ‌‌ട്ട്, പുറം, വയർ തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ധിക്കുകയും ചലനം ആയാസകരമാകുകയും ചെയ്യും.

∙ ക​ഠിനമായ വർക്ക് ഔട്ട് ഒന്നും ഇല്ലാതെതന്നെ 30 മിനി‌‌ട്ട് ന‌ടത്തുന്ന സൂര്യനമസ്കാരം 420 കാലറി ഊർജ്ജത്തെ എരിച്ച് കളയുന്നു. 

∙ നല്ല വിശപ്പുണ്ടാകാനും ദഹന-ശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനമസ്‌കാരം സഹായകമാവുന്നു. 

∙ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം. വിശ്വാസത്തിന്റെ ഭാഗമല്ലാതെ ചെയ്യുന്നവർക്ക് എവി‌ടെവച്ചും ഏത് കാലാവസ്ഥയിലും സൂര്യനമസ്കാരം ചെയ്യാനാകും.

∙ തൊലിക്കു കീഴിലായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ക്രമേണ ഇല്ലാതാവുകയും ചർമത്തിന് തിളക്കം കൂടുകയും ചെയ്യും.

∙ യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ സാധാരണയായി ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം.

English Summary: Health benefits of Suryanamaskar Yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com