ADVERTISEMENT

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതിൽ തെറ്റില്ല എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ എല്ലാ പഴങ്ങൾക്കും പച്ചക്കറികൾക്കും ഇത് ബാധകമല്ല. ചിലത് ശരീരഭാരം കൂടാൻ കാരണമാകും. 

ചില പച്ചക്കറികൾ കാലറി കൂടിയവ ആയിരിക്കും. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നന്നല്ല. കാലറി കൂടുതൽ ആണെന്നു മാത്രമല്ല, ഗ്ലൈസെമിക് ഇന്‍ഡക്സും കൂടുതലായിരിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഒഴിവാക്കുകയോ കുറച്ചു മാത്രം കഴിക്കുകയോ ചെയ്യേണ്ട ചില പച്ചക്കറികൾ ഇതാ.

ബീൻസും പയറും

ബീൻസിലും പയർവർഗങ്ങളിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റു പോഷകങ്ങളും ഉണ്ട്. എന്നാൽ ഒരു കപ്പ് ബീൻസിൽ ഏതാണ്ട് 227 കാലറി ഉണ്ട്. കാലറി കുറച്ചുള്ള ഡയറ്റ് ആണ് നിങ്ങൾ പിന്തുടരുന്നതെങ്കിൽ ബീൻസിന്റെയും പയറിന്റെയും അളവ് കുറയ്ക്കാം. 

സ്വീറ്റ് കോൺ

ചോളത്തിൽ സ്റ്റാർച്ച് ധാരാളം ഉണ്ട്. കൂടാതെ ഗ്ലൈസെമിക് ഇൻഡക്സും കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. കുറെ മണിക്കൂറുകൾ കഴിഞ്ഞാൽ മാത്രമേ ഗ്ലൂക്കോസ് ലെവൽ താഴുകയുള്ളൂ. പെട്ടെന്ന് വിശക്കുകയും ചെയ്യും. എറെ നേരം വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകണമെങ്കിൽ സ്വീറ്റ് കോൺ ഒഴിവാക്കാം. 

വെണ്ണപ്പഴം

ഒരു വലിയ വെണ്ണപ്പഴത്തിൽ 332 കാലറി ഉണ്ട്. അതുകൊണ്ടുതന്നെ ഇത് അമിതമായ അളവിൽ കഴിക്കരുത്. 

ഉണക്കപ്പഴങ്ങൾ

ഫ്രഷ് ആയ പഴങ്ങളെക്കാൾ ഡ്രൈഫ്രൂട്സിൽ കാലറി കൂടുതലാണ്. സാലഡിലോ തൈരിലോ ധാന്യങ്ങളിലോ ചെറിയ അളവിലാണെങ്കിലും ഇവ ചേർക്കുന്നത് കാലറി കൂട്ടും. ഇവ ഒഴിവാക്കണമെന്നല്ല, മറിച്ച് മിതമായ അളവിലേ കഴിക്കാവൂ എന്നു മാത്രം.  

English Summary: These fruits and veggies can make you gain weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com