ADVERTISEMENT

ശീർഷാസനം ചെയ്യുന്ന പ്രിയനായിക അമല പോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ യോഗാ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

'എനിക്കു വേണ്ടി കുറച്ചു സമയമെടുക്കാനും ആത്മപരിശോധന നടത്താനും എല്ലാം പുനക്രമീകരിച്ച് പുതിയ തുടക്കങ്ങൾക്കുമായാണ് ഈ യോഗ പിന്തുടരുന്നതെന്നും താരം പറയുന്നു.'

കഴിഞ്ഞ വർഷം ഏപ്രിലിൽ ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ശീർഷാസനം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ വിഡിയോയോടൊപ്പം പങ്കുവച്ചിരുന്നു. ഗുരുക്കൻമാരുടെ സഹായത്തോടെയും ചുവരിൽ ചാരിയുമൊക്കെയാണ് താനിത് ചെയ്തിരുന്നത്. എന്റെ ഈ കംഫർട്ട് സോണിൽ നിന്നു മാറാതെ ഒരിക്കലും ഇത് ചെയ്യാൻ കഴിയില്ലെന്ന യാഥാർഥ്യം മനസ്സിലായി. അതുകൊണ്ടുതന്നെ ഞാനിത് സ്വയം പരിശീലിക്കാൻ തുടങ്ങി. കുറച്ച് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നിരവധി തവണ വീഴുകയും ചെയ്തു. എങ്കിലും ശരീരത്തിന്റെ മുകൾഭാഗം കരുത്തുനേടുന്നത് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നുവെന്നും അന്ന് അമല കുറിച്ചിരുന്നു.

ഇപ്പോൾ ഒരുവർഷം പിന്നിട്ടപ്പോൾ കടൽത്തീരത്ത് ശീർഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

മുടങ്ങാതെ യോഗ ചെയ്യുന്ന അമല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല, സഹോദരനുമായി ചേർന്ന് കൊച്ചിയിൽ യോഗ സ്റ്റുഡിയോയും ആരംഭിച്ചിട്ടുണ്ട്.

English Summary: Amala paul's Seershasanam Yoga

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com