ലോക്ഡൗണിൽ നടുവേദനയോടു ബൈ പറയാം; പരിശീലിച്ചോളൂ ഈ യോഗാസനം
Mail This Article
നിന്നു കൊണ്ടുള്ള കഠിന യോഗാസനങ്ങൾ പരിശീലിക്കാൻ നട്ടെല്ലിനെ പ്രാപ്തമാക്കുന്ന ലഘു യോഗാസനമാണ് വക്രാസനം. ഏവർക്കും പരിശീലിക്കാവുന്ന ഒന്നാണിത്.
നടുവേദനയ്ക്കു ഫലപ്രദമാണ്. അരക്കെട്ട് ഒതുക്കാം. നട്ടെല്ലും അനുബന്ധ നാഡികളും ഞരമ്പുകളുമെല്ലാം ബലപ്പെടുകയും കൂടുതൽ അയവുളളതാക്കുകയും ചെയ്യും. വയറ്റിലെ അവയവങ്ങൾക്കും ഇടുപ്പിലെ മാംസ പേശികൾക്കും പുഷ്ടിയും ബലവും വർധിപ്പിക്കാൻ സഹായിക്കും.
കാലുകൾ 3-4 അടി അകറ്റി ചിത്രം ഒന്നിൽ കാണും വിധം നിൽക്കുക. ദീർഘമായി ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തു 3-4 സെക്കൻഡ് സമയം അതേ നിലയിൽ നിൽക്കുക. സാവധാനം ശ്വാസം പുറത്തേക്കു വിട്ടു കൊണ്ടു വലതു കൈവിരലുകളിലേക്കു നോക്കി അരയ്ക്കു മുകൾ ഭാഗം മുഴുവൻ വലതു വശത്തേക്കു തിരിക്കുക (ചിത്രം 2).
ഒട്ടും ബുദ്ധിമുട്ട് അനുഭവപ്പെടാതെ കഴിയാവുന്ന വിധം തിരിച്ചാൽ മതി. കൈകൾ ഭൂമിക്കു സമാന്തരമായിരിക്കണം. കാൽ പാദങ്ങൾ വ്യതിചലിക്കാതെയും ശ്രദ്ധിക്കണം. 3-4 സെക്കൻഡ് സമയം അതേ നിലയിൽ നിന്നിട്ടു വീണ്ടും ശ്വാസം അകത്തേക്ക് എടുത്തു കൊണ്ടു പൂർവസ്ഥിതിയിൽ എത്തുക. ഇതേ വിധം ഇടതു വശത്തേക്കും തിരിക്കുക. ഓരോ വശവും മാറി മാറി 4-5 തവണ ആവർത്തിക്കാം.
English Summary: Vakrasanam Yoga, Backpain relief