ADVERTISEMENT

ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാന്ത്രിക ചേരുവയാണ് ആപ്പിള്‍ സെഡര്‍ വിനഗിരി. എസിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വിനാഗിരി ആപ്പിള്‍ ചതച്ച് പുളിപ്പിച്ചെടുത്താണ് നിര്‍മിക്കുന്നത്. 

ദിവസവും ആപ്പില്‍ സെഡര്‍ വിനഗിരി കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി വിശപ്പുണ്ടാകാന്‍ സഹായിക്കുന്നു. ചെറു ചൂടു വെള്ളത്തില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സെഡര്‍ വിനഗിരി ഒഴിച്ച് വെറും വയറ്റില്‍ കഴിക്കുന്നത് വയറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് അലിയിച്ച് കളയാന്‍ സഹായിക്കും. 

സാലഡ്, ഗ്രീന്‍ ടീ, ജ്യൂസ് എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ എസിവി ഉപയോഗിച്ച് നിര്‍മിക്കാവുന്നതാണ്. ഇവയുടെ റെസിപ്പി പരിചയപ്പെടാം. 

എസിവി സാലഡ് ഡ്രസിങ്ങ് 

ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒരു ഉഗ്രന്‍ വിഭവമാണ് എസിവി ചേര്‍ത്ത സാലഡ് ഡ്രസിങ്ങ്. പച്ചക്കറി സാലഡിന് പുറമേ ഒഴിക്കുന്ന സാലഡ് ഡ്രസിങ്ങ് സാലഡിന് രുചിയും ഗുണവും ഏറ്റുന്നു. എസിവിക്കൊപ്പം ഒരു ടീസ്പൂണ്‍ മേപ്പിള്‍ സിറപ്പും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഒരു ടേബിള്‍സ്പൂണ്‍ മസ്റ്റാര്‍ഡ് സോസും പിങ്ക് ഹിമാലയന്‍ ഉപ്പും കുരുമുളകും ചേര്‍ത്തിളക്കി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് വിര്‍ജിന്‍ ഒലീവ് ഓയിലും ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ ആകും വരെ ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം സാലഡിന് മുകളിലേക്ക് ഒഴിച്ചാല്‍ എസിവി സാലഡ് ഡ്രസിങ്ങ് റെഡി. 

മോര്‍ണിങ്ങ് ഡ്രിങ്ക് 

രാവിലെ എഴുന്നേക്കുമ്പോള്‍ ചിലര്‍ക്ക് ഒരു ആനയെ തിന്നാനുളള വിശപ്പുണ്ടാകും. ഈ വിശപ്പും വച്ച് ബ്രേക്ക്ഫാസ്റ്റിനു മുന്നിലേക്ക് പോയാല്‍ ഭാരം കുറയ്ക്കാനുള്ള പദ്ധതിയൊക്കെ അവതാളത്തിലാകും. രാവിലെ എന്തെങ്കിലും കഴിക്കാനുള്ള ആസക്തി ഊര്‍ജ്ജം നല്‍കുന്ന എന്തെങ്കിലും ചെറുതായി കഴിച്ച് അടക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്നതാണ് മോര്‍ണിങ്ങ് ഡ്രിങ്കും എസിവി ചേര്‍ത്ത് തയാറാക്കാം. ഒരു ജ്യൂസ് ജാറിലേക്ക് ഇഞ്ചിനീറും മേപ്പിള്‍ സിറപ്പും ആപ്പിള്‍ സെഡര്‍ വിനാഗിരിയും കൂടി ചേര്‍ത്ത് നന്നായി കുലുക്കിയെടുക്കുക. ഇതൊരു ഒന്നര രണ്ട് ഔണ്‍സ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കഴിക്കുന്നത് വിശപ്പ് അടക്കാന്‍ സഹായിക്കും. ആരോഗ്യത്തിനും ഈ ജ്യൂസ് അത്യുത്തമം. 

എസിവി ഗ്രീന്‍ ടീ

ഒരു പാനില്‍ കുറച്ച് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോഴേക്കും തീ കെടുത്തുക. ഇതിലേക്ക് ഗ്രീന്‍ ടീ ഇലകള്‍ ചേര്‍ക്കുക. കറുവാപ്പട്ട പൊടിയും മേപ്പിള്‍ സിറപ്പും എസിവിയും ഇതിലേക്ക് ചേര്‍ത്തിളക്കുക. 

English Sunmmary : Apple Cider Vinegar for Weight Loss and Belly Fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com